വള്ളിക്കുന്നിൽ ആം ആദ്മി സ്ഥാനാർത്ഥിയായി അസീസ് കടലുണ്ടി പത്രിക സമർപ്പിച്ചു

മലപ്പുറം: വള്ളിക്കുന്ന് നിയോജക മണ്ഡലത്തിലെ ആം ആദ്മി പാർട്ടി (AAP) സ്ഥാനാർത്ഥിയായി അസീസ് കടലുണ്ടി നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. ആം ആദ്മി വെൽഫെയർ അസോസിയേഷൻ സൗദി അറേബ്യ (ആവാസ്) റിയാദ് സെൻട്രൽ കമ്മിറ്റി കൺവീനർ കൂടിയാണ് അദ്ദേഹം.

ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജരായ റിട്ടേണിംഗ് ഓഫീസർ എം. ഗിരിഷിന് മുൻപാകെയാണ് പത്രിക സമർപ്പിച്ചത്. പത്രികാ സമർപ്പണ വേളയിൽ ആം ആദ്മി പാർട്ടി ജില്ലാ സെക്രട്ടറി ഷമീം ഹംസ പി.ഒ, പ്രമുഖ നേതാക്കളായ കമറുദ്ദീൻ പാണമ്പ്ര, അബ്ദുറഹീം പൂക്കത്ത് എന്നിവരും മറ്റ് മണ്ഡലം-പഞ്ചായത്ത് ഭാരവാഹികളും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.

പ്രവാസലോകത്തെ സാമൂഹിക പ്രവർത്തനങ്ങളിൽ സജീവമായ അസീസ് കടലുണ്ടിയുടെ സ്ഥാനാർത്ഥിത്വം മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പുതിയ ഊർജ്ജം പകരുമെന്നാണ് പാർട്ടി പ്രവർത്തകരുടെ പ്രതീക്ഷ.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}