തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ സജീവം; ചേറ്റിപ്പുറം മേഖല യു.ഡി.എഫ് ഓഫീസ് ഉദ്ഘാടനം ചെയ്തു

വേങ്ങര: യു.ഡി.എഫ് ചേറ്റിപ്പുറം മേഖല തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം സജ്ജമാക്കിയ ഓഫീസ് ഉദ്ഘാടനവും പ്രവർത്തക കൺവെൻഷനും പ്രൗഢമായി നടന്നു. സി.പി മുഹമ്മദ് ഹാജി ഓഫീസ് ഉദ്ഘാടനം നിർവഹിച്ചു. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യുന്നതിനായി ചേർന്ന കൺവെൻഷനിൽ നിരവധി നേതാക്കളും പ്രവർത്തകരും പങ്കെടുത്തു.

യൂസുഫ് കൊടശ്ശേരി അധ്യക്ഷത വഹിച്ച ചടങ്ങിൽ സി.പി അബ്ദുൽ ഖാദർ, അബ്ദുള്ള മാസ്റ്റർ, ടി.പി കാദർ എന്നിവർ മുഖ്യപ്രഭാഷണം നടത്തി. മേഖലയിലെ രാഷ്ട്രീയ സാഹചര്യങ്ങളും തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ ഏകോപനവും ചടങ്ങിൽ ചർച്ചയായി.

മഹ്ബൂബ ടീച്ചർ, മുസ്തഫ, ഇസ്മായിൽ പറാഞ്ചേരി, അഷ്റഫ് കൊടശ്ശേരി, ടി.ടി കുഞ്ഞാലൻകുട്ടി, റഷീദ് കൊടശ്ശേരി, റഫീഖ് മേലയിൽ, അഷ്റഫ് എൻ.കെ, ശറഫു കൊടശ്ശേരി, ഷരീഫ് മേലയിൽ, ഫാസിറു അമ്പാടി, അർജുൻ ടി.വി, കുഞ്ഞിമൊയ്തു കാരാടൻ, സൈതലവി പറാഞ്ചേരി, അബ്ദു സി.പി, ഇബ്രാഹിം പാറമ്മൽ, ജാഫർ പാറമ്മൽ, അബു മംഗലശ്ശേരി, മുഹമ്മദ് പറമ്പൻ, ആബിദ് കൊടശ്ശേരി തുടങ്ങിയവർ പരിപാടിയിൽ സംബന്ധിച്ചു.

മുഹമ്മദ് കുഞ്ഞി പറങ്ങോടത്ത് സ്വാഗതവും ടി.ടി ശംസു നന്ദിയും രേഖപ്പെടുത്തി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}