കോയമ്പത്തൂരിലെ വാഹനാപകടം: ചികിത്സയിലായിരുന്ന തെയ്യാല സ്വദേശി മരിച്ചു

തെയ്യാല: കോയമ്പത്തൂരിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന തെയ്യാല സ്വദേശിയായ യുവാവ് അന്തരിച്ചു. തെയ്യാല സലഫി മസ്ജിദിന് മുൻവശം താമസിക്കുന്ന ചക്കാലപ്പറമ്പിൽ പരേതനായ കുഞ്ഞുമുഹമ്മദിന്റെ മകൻ ഷഹൽ (21) ആണ് മരിച്ചത്.

കഴിഞ്ഞദിവസം ഉച്ചയോടെ കോയമ്പത്തൂരിൽ വെച്ചുണ്ടായ അപകടത്തിൽ ഷഹലിന് ഗുരുതരമായി പരിക്കേറ്റിരുന്നു. തുടർന്ന് അവിടെയുള്ള സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയവെ ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയാണ് മരണം സംഭവിച്ചത്.

മാതാവ്: ആരിഫ. സഹോദരങ്ങൾ: ലാസിമ റഹിയാന, ലസീമ റഹിയാന, ലുബ്ന, ലദീദ നസ്റിൻ. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ഇന്ന് നാട്ടിലെത്തിക്കും. തുടർന്ന് തട്ടത്തലം ജുമാ മസ്ജിദ് ഖബറിസ്ഥാനിൽ ഖബറടക്കം നടക്കും.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}