വേങ്ങരയിൽ പൊതുവഴി തടസ്സപ്പെടുത്തി 'അനാഥ' കാർ; നടപടി വേണമെന്ന് കെ.ഡി.എഫ്

വേങ്ങര: ടൗണിന് സമീപം പൊതുവഴി കൈയേറി വർഷത്തിലധികമായി ഉപേക്ഷിക്കപ്പെട്ട നിലയിൽ കിടക്കുന്ന അംബാസിഡർ കാർ യാത്രക്കാർക്കും നാട്ടുകാർക്കും വലിയ ദുരിതമാകുന്നു. 

റോഡരികിൽ വാഹനം കിടക്കുന്നത് കാരണം പ്രദേശത്ത് ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നതായും കാൽനടയാത്രക്കാർക്ക് വഴി നടക്കാൻ പോലും സാധിക്കാത്ത അവസ്ഥയാണെന്നും പരാതിയുണ്ട്. ഇതോടെ പ്രതിഷേധവുമായി നാട്ടുകാരും രംഗത്തെത്തി.
ഉപേക്ഷിക്കപ്പെട്ട വാഹനം ലഹരി മാഫിയകൾ താവളമാക്കുന്നതായും ഇത് വികസന പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നതായും നാട്ടുകാർ ആശങ്കപ്പെടുന്നു. നാടിന്റെ പൊതുവായ വളർച്ചയെ ബാധിക്കുന്ന ഇത്തരം കൈയേറ്റങ്ങൾക്കെതിരെ ശക്തമായ നടപടി വേണമെന്നാണ് ആവശ്യം. 

മോട്ടോർ വാഹന നിയമപ്രകാരം പൊതുസ്ഥലങ്ങളിൽ ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ നീക്കം ചെയ്യാൻ അധികൃതർക്ക് അധികാരമുണ്ട്. കൂടാതെ, പഞ്ചായത്ത് ആക്ട് പ്രകാരം പൊതുസ്ഥലങ്ങൾ ശുചിത്വത്തോടെയും തടസ്സമില്ലാതെയും നിലനിർത്തേണ്ടത് പ്രാദേശിക ഭരണകൂടത്തിന്റെ ബാധ്യതയുമാണ്.

ഈ സാഹചര്യത്തിൽ, ഉടമ സ്വമേധയാ വാഹനം നീക്കം ചെയ്യാൻ തയ്യാറാകാത്ത പക്ഷം വേങ്ങര പഞ്ചായത്തും പോലീസും സംയുക്തമായി ഇടപെട്ട് വാഹനം അടിയന്തരമായി നീക്കം ചെയ്യണമെന്ന് കേരള ഡെവലപ്മെന്റ് ഫോറം (കെ.ഡി.എഫ്) ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് വകുപ്പ് റോഡ്‌സ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ കെ.പി. ബിന്ദുവിന് കെ.ഡി.എഫ് ഭാരവാഹികൾ പരാതി നൽകി.

പ്രസിഡന്റ് അസീസ് കടലുണ്ടി, സെക്രട്ടറി അബ്ദുൽ റഹീം പൂക്കത്ത്, പി.എം. ഷുക്കൂർ എന്നിവരുടെ നേതൃത്വത്തിലാണ് പരാതി സമർപ്പിച്ചത്. പരാതി പോലീസിനും കൈമാറി വേണ്ട നടപടികൾ ഉടൻ സ്വീകരിക്കുമെന്ന് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ ഭാരവാഹികളെ അറിയിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}