റമളാനിൻ്റെ അവസാനത്തിലും ആവേശമായി ഹൈവേ ഇഫ്താർ

തേഞ്ഞിപ്പലം: റമളാൻ ഒന്നു മുതൽ മുപ്പത് വരെ നീണ്ടുനിൽക്കുന്ന ഇഫ്താർ ഖൈമയുമായി എസ്.വൈ.എസ് വെളിമുക്ക് സർക്കിൾ സാമൂഹികം സമിതി. എസ്.വൈ.എസ് തേഞ്ഞിപ്പലം സോണിന് കീഴിലുള്ള വെളിമുക്കിൽ ദേശീയപാത 66-ലൂടെ കടന്നുപോകുന്ന ദീർഘദൂര യാത്രക്കാർക്ക് വലിയ ആശ്വാസമാവുകയാണ് ഈ സംരംഭം.

വെളിമുക്ക് സർക്കിൾ പരിധിയിലെ വിവിധ യൂണിറ്റുകളിൽ നിന്നുള്ള സാന്ത്വനം വളണ്ടിയർമാരാണ് പദ്ധതിയുടെ ചുക്കാൻ പിടിക്കുന്നത്. കൂഫ, വെളിമുക്ക്, തലപ്പാറ, പാലക്കൽ, ആലുങ്ങൽ, കളിയാട്ടമുക്ക്, എം.എച്ച് നഗർ, മുട്ടിച്ചിറ, യു.എച്ച് നഗർ എന്നീ യൂണിറ്റുകളിൽ നിന്നുള്ള യൂണിഫോം ധരിച്ച വളണ്ടിയർമാർ എല്ലാ ദിവസവും യാത്രക്കാർക്ക് ഇഫ്താർ കിറ്റുകൾ വിതരണം ചെയ്യുന്നു.

നിസാർ കെ.വി, ശരീഫ് സഖാഫി, മലിക് സഖാഫി, ഇസ്ഹാഖ് സഖാഫി, മുഹമ്മദ് റാഫി കൂഫ, യൂസുഫ് കെ.കെ, ഉസ്മാൻ പള്ളിയാളി തുടങ്ങിയവർ ഇഫ്താർ ഖൈമയുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു. നോമ്പ് തുറക്കാൻ സൗകര്യമില്ലാതെ പ്രയാസപ്പെടുന്ന നൂറുകണക്കിന് യാത്രക്കാർക്കാണ് വെളിമുക്കിലെ ഈ സേവനം തണലാകുന്നത്.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}