യുദ്ധവിരുദ്ധ സന്ദേശമുയർത്തി പുതുപ്പറമ്പ് അക്ഷര ഗ്രാമീണ വായനശാലയുടെ റാലി

കോട്ടയ്ക്കൽ: പശ്ചിമേഷ്യയിൽ തുടരുന്ന യുദ്ധസാഹചര്യത്തിൽ സമാധാനത്തിൻ്റെ സന്ദേശമുയർത്തി പുതുപ്പറമ്പ് ഞാറത്തടം അക്ഷര ഗ്രാമീണ വായനശാലയുടെ നേതൃത്വത്തിൽ യുദ്ധവിരുദ്ധ റാലി സംഘടിപ്പിച്ചു. 

കേരള ഗ്രന്ഥശാലാസംഘത്തിൻ്റെ ആഹ്വാനപ്രകാരമാണ് വായനശാല ഈ പരിപാടി നടത്തിയത്.
ചുടലപ്പാറയിൽ നിന്നാരംഭിച്ച റാലി വായനശാലാ പരിസരത്ത് സമാപിച്ചു. റാലിക്ക് ലൈബ്രേറിയൻ നിവ്യ, കെ. വാസു, കെ.ആർ. രമേഷ്കുമാർ, റാണി രാജീവ് എന്നിവർ നേതൃത്വം നൽകി.

തുടർന്ന് വായനശാലാ പരിസരത്ത് നടന്ന പൊതുയോഗം ഡോ. ഉണ്ണി ആമപ്പാറയ്ക്കൽ ഉദ്ഘാടനം ചെയ്തു. ആധുനിക ലോകത്ത് യുദ്ധങ്ങൾ സൃഷ്ടിക്കുന്ന വിപത്തുകളെക്കുറിച്ച് കെ. ഉണ്ണികൃഷ്ണൻ യുദ്ധവിരുദ്ധ സന്ദേശം നൽകി. ചടങ്ങിൽ സന്തോഷ് പാലക്കോട്ട്, സത്യൻ സി.വി, രാജീവ് മേനോൻ എന്നിവർ സംസാരിച്ചു.

യുദ്ധമല്ല, സമാധാനമാണ് ലോകത്തിന് ആവശ്യമെന്ന ഉറച്ച പ്രഖ്യാപനത്തോടെയാണ് പരിപാടി സമാപിച്ചത്.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}