സിവിൽ സർവീസ് വിജയി അശ്മിൽ ശാഹ് ഹുദവിയെ കെ.ഡി.എഫ് ആദരിച്ചു

പരപ്പനങ്ങാടി: സിവിൽ സർവീസ് പരീക്ഷയിൽ 382-ാം റാങ്ക് നേടി ഉന്നത വിജയം കരസ്ഥമാക്കിയ അശ്മിൽ ഷാ ഹുദവിയെ കേരള ഡെവലപ്മെന്റ് ഫോറം (കെ.ഡി.എഫ്) ആദരിച്ചു. ചടങ്ങിൽ കെ.ഡി.എഫ് സംസ്ഥാന പ്രസിഡന്റ് അസീസ് കടലുണ്ടി അശ്മിൽ ഷാക്ക് സ്നേഹോപഹാരം സമർപ്പിച്ചു.

സെക്രട്ടറി അബ്ദുൽ റഹീം പൂക്കത്ത് അധ്യക്ഷത വഹിച്ചു. മൂന്നിയൂർ മുൻ പഞ്ചായത്ത് പ്രസിഡന്റും ഹയർസെക്കൻഡറി സ്കൂൾ മാനേജറുമായ കുഞ്ഞാപ്പു ഹാജി, ബ്ലോക്ക് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അൻവർ സാദത്ത് എന്നിവർ മുഖ്യാതിഥികളായിരുന്നു.

ചടങ്ങിൽ മുട്ടിച്ചിറക്കൽ അബ്ദു ഹാജി, ഷാഹുൽ ഹമീദ്, സിദ്ധീഖ് ചോനാരി, ഹംസ, സൈതു, സമ്മദ് ചാന്ത് തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു. നാടിന് അഭിമാനമായി മാറിയ അശ്മിലിന്റെ നേട്ടം വരുംതലമുറയ്ക്ക് വലിയ പ്രചോദനമാണെന്ന് നേതാക്കൾ അഭിപ്രായപ്പെട്ടു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}