ആകാശത്ത് ചുവപ്പ് പടരും; നാളെ പൂർണ ചന്ദ്രഗ്രഹണം, ഇന്ത്യയിലും ദൃശ്യം

ന്യൂഡൽഹി: വാനനിരീക്ഷണ കൗതുകം പകരുന്ന പൂർണ ചന്ദ്രഗ്രഹണം നാളെ (ചൊവ്വാഴ്ച) ദൃശ്യമാകും. ഭൂമി ചന്ദ്രനെ പൂർണമായും മറയ്ക്കുന്നതോടെ ചന്ദ്രൻ ചുവപ്പ് നിറത്തിൽ പ്രത്യക്ഷപ്പെടുന്ന 'ബ്ലഡ് മൂൺ' പ്രതിഭാസത്തിനാണ് ആകാശം സാക്ഷ്യം വഹിക്കുക. ഈ അപൂർവ കാഴ്ച നഷ്ടപ്പെടുത്തിയാൽ അടുത്ത പൂർണ ചന്ദ്രഗ്രഹണത്തിനായി 2029 വരെ കാത്തിരിക്കേണ്ടി വരും.

സമയക്രമം
ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്റെ കണക്കനുസരിച്ച് ഗ്രഹണത്തിന്റെ വിവിധ ഘട്ടങ്ങൾ താഴെ പറയുന്ന സമയങ്ങളിലായിരിക്കും:
• ഗ്രഹണാരംഭം: ഉച്ചകഴിഞ്ഞ് 3:20-ന്.
• പൂർണ ഗ്രഹണം തുടങ്ങുന്നത്: വൈകീട്ട് 4:34-ന്.
• ദൃശ്യമാകുന്ന സമയം: ഏകദേശം ഒരു മണിക്കൂർ നേരത്തേക്ക് ഗ്രഹണം ദൃശ്യമാകും.
ഇന്ത്യയിൽ എവിടെയൊക്കെ കാണാം?
ഇന്ത്യയിൽ മിക്കയിടങ്ങളിലും ചന്ദ്രോദയ സമയത്ത് ഗ്രഹണത്തിന്റെ അവസാന ഘട്ടങ്ങളായിരിക്കും കാണാൻ സാധിക്കുക. എന്നാൽ വടക്കുകിഴക്കൻ ഇന്ത്യയിലും ആൻഡമാൻ നിക്കോബാർ ദ്വീപുകളിലും ഉള്ളവർക്ക് പൂർണ ചന്ദ്രഗ്രഹണത്തിന്റെ അവസാന നിമിഷങ്ങൾ കൂടി കാണാൻ സാധിക്കും. ഇന്ത്യയ്ക്ക് പുറമെ കിഴക്കൻ ഏഷ്യ, ആസ്‌ട്രേലിയ, അമേരിക്കൻ ഭൂഖണ്ഡങ്ങൾ എന്നിവിടങ്ങളിലും ഈ പ്രതിഭാസം ദൃശ്യമാകും.
എന്താണ് ചന്ദ്രഗ്രഹണം?
സൂര്യനും ചന്ദ്രനും ഇടയിൽ ഭൂമി കൃത്യമായി ഒരു നേർരേഖയിൽ വരുകയും, ഭൂമിയുടെ നിഴൽ ചന്ദ്രനെ പൂർണമായും മറയ്ക്കുകയും ചെയ്യുന്ന പ്രതിഭാസമാണിത്. ഇതോടെ സൂര്യപ്രകാശം നേരിട്ട് ചന്ദ്രനിൽ പതിക്കുന്നത് തടയപ്പെടുന്നു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}