യു.എ.ഇയിൽ അന്തരിച്ച വലിയോറ സ്വദേശി റാഷിദിന്റെ മയ്യിത്ത് ഖബറടക്കം നാളെ രാവിലെ പുത്തനങ്ങാടി ജുമാമസ്ജിദിൽ

വലിയോറ: യു.എ.ഇയിലെ ഫുജൈറ ഖോർഫുഖാനിൽ വെച്ച് അന്തരിച്ച വലിയോറ പുത്തനങ്ങാടി സ്വദേശി ബി.കെ. റാഷിദിന്റെ (37) മയ്യിത്ത് ഇന്ന് നാട്ടിലേക്ക് കൊണ്ടുവരും. വലിയോറ പുത്തനങ്ങാടി സ്വദേശി ബി.കെ. അബ്ദുൽ കരീമിന്റെ മകനാണ് പരേതനായ റാഷിദ്. 

കഴിഞ്ഞ മാർച്ച് 10-നായിരുന്നു ഇദ്ദേഹം മരണപ്പെട്ടത്.
ഇന്ന്, മാർച്ച് 21 ശനിയാഴ്ച രാത്രി പ്രാദേശിക സമയം 08.30-ന് യു.എ.ഇ ഷാർജയിൽ നിന്നുള്ള വിമാനത്തിലാണ് മയ്യിത്ത് കോഴിക്കോട്ടേക്ക് കൊണ്ടുവരുന്നത്. തുടർന്ന് പുലർച്ചയോടെ നാട്ടിലെത്തിക്കുന്ന മയ്യിത്ത് ബന്ധുക്കൾ ഏറ്റുവാങ്ങും.

പരേതന്റെ ജനാസ നമസ്കാരം നാളെ (22/03/2026, ഞായറാഴ്ച) രാവിലെ 06.30-ന് വലിയോറ പുത്തനങ്ങാടി ജുമാമസ്ജിദിൽ വെച്ച് നടക്കും. തുടർന്ന് പള്ളി ഖബർസ്ഥാനിൽ മൃതദേഹം ഖബറടക്കും.

VSV യു.എ.ഇ ചാപ്റ്റർ ഭാരവാഹികളായ എ.കെ ബാവ സലീം ഷാർജ, ഷാർജ കെ.എം.സി.സി മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി റിയാസ് നടക്കൽ, പരേതന്റെ സഹോദരൻ റാഫി, പിതൃസഹോദര പുത്രൻ ശബാബ് ബി.കെ എന്നിവരാണ് സംസ്കാര ചടങ്ങുകളുടെ വിവരം അറിയിച്ചത്.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}