വേങ്ങര: സി.എച്ച് സെന്റർ റിലീഫ് പ്രവർത്തനങ്ങൾക്കായി വേങ്ങര പത്താം വാർഡിൽ നിന്നും സമാഹരിച്ച ഫണ്ട് കൈമാറി. വാർഡിൽ നിന്നും ലഭിച്ച 30,780/- രൂപ, വാർഡ് മുസ്ലിം ലീഗ് പ്രസിഡന്റ് പി.എ. സക്കറിയ സാഹിബിൽ നിന്നും പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് പറമ്പിൽ ഖാദർ സാഹിബ് ഏറ്റുവാങ്ങി.
സേവന പ്രവർത്തനങ്ങളിൽ മാതൃകയാകുന്ന സി.എച്ച് സെന്ററിന്റെ പ്രവർത്തനങ്ങൾക്ക് കരുത്തുപകരാനാണ് വാർഡ് കമ്മിറ്റി ഈ തുക സമാഹരിച്ചത്.
ചടങ്ങിൽ പ്രമുഖ പ്രാദേശിക നേതാക്കളായ വടേരി കരീം, എ.വി. മൊയ്തു ഹാജി, ഫക്രുദീൻ കെ.കെ, സൈതലവി മംഗലശ്ശേരി, സി.വി. ആബിദ് ഹാജി, റിയാസ് പാലേരി, ഷംസുദ്ദീൻ പറമ്പാട്ട് തുടങ്ങിയവർ സംബന്ധിച്ചു.