റാഗിംഗ്, ലഹരി, ആത്മഹത്യ തുടങ്ങിയ വിദ്യാർത്ഥി പ്രശ്നങ്ങൾക്കുള്ള പരിഹാരങ്ങൾ ഇലക്ഷൻ പ്രകടന പത്രികകളുടെ ഭാഗമാകണം; എസ് എസ് എഫ്

കോട്ടക്കല്‍ : റാഗിംഗ്, ലഹരി, ആത്മഹത്യ തുടങ്ങിയ വിദ്യാര്‍ത്ഥി പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരങ്ങള്‍ ഇലക്ഷന്‍ പ്രകടന പത്രികകളുടെ ഭാഗമാകണമെന്ന് എസ് എസ് എഫ് അഭിപ്രായപ്പെട്ടു. 'വിദ്യാര്‍ത്ഥി സമൂഹം നേരിടുന്ന ലഹരി റാഗിംഗ് ആത്മഹത്യ തുടങ്ങിയ വെല്ലുവിളികള്‍' എന്ന് വിഷയത്തില്‍ എസ് എസ് എഫ് മലപ്പുറം വെസ്റ്റ് ജില്ലാ കമ്മിറ്റി  സംഘടിപ്പിച്ച ജാഗ്രതാ സംഗമത്തിലാണ് ആവശ്യമുയര്‍ന്നത് 

എടരിക്കോട് താജുല്‍ഉലമ ടവറില്‍ നടന്ന സംഗമത്തില്‍ എസ് എസ് എഫ് മലപ്പുറം വെസ്റ്റ് ജില്ലാ ജനറല്‍ സെക്രട്ടറി പി.ടി മുഹമ്മദ് അഫ്‌ളല്‍, എം എസ് എഫ് മലപ്പുറം ജില്ലാ പ്രസിഡന്റ് കബീര്‍ മുതുപറമ്പ്, എസ് എഫ് ഐ  മലപ്പുറം ജില്ലാ പ്രസിഡന്റ് സുജിന്‍, കെ എസ് യു മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ് റാഷിദ് പുതുപ്പറമ്പില്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചു.  എസ് എസ് എഫ് മലപ്പുറം വെസ്റ്റ് ജില്ലാ സെക്രട്ടറി അഡ്വ. അബ്ദുല്‍ മജീദ് ചര്‍ച്ചക്ക് നേതൃത്വം നല്‍കി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}