മാറാക്കര എ.യു.പി സ്കൂളിൽ പഠനോത്സവം പ്രൗഢമായി

കോട്ടക്കൽ: മാറാക്കര എ.യു.പി സ്കൂളിൽ നടന്ന  പഠനോത്സവം പ്രൗഢമായി. 2025-26 അധ്യായന വർഷത്തെ പാഠ്യപദ്ധതികളുടെ ഭാഗമായി വിവിധ ക്ലാസുകളിലെ വിദ്യാർത്ഥികളുടെ മികവുകളുടെ ഉത്സവമായാണ് പഠനോത്സവം നടന്നത്.  ഓഡിറ്റോറിയത്തിൻ നടന്ന 
പരിപാടി പി.ടി.എ പ്രസിഡൻ്റ് പി. പ്രവീൺ ഉദ്ഘാടനം ചെയ്തു.  സീനിയർ അധ്യാപിക പി.എം.രാധ അധ്യക്ഷത വഹിച്ചു.എസ്.ആർ.ജി കൺവീനർ കെ. എസ്.സരസ്വതി, സ്റ്റാഫ് സെക്രട്ടറി ടി.പി. അബ്ദുല്ലത്തീഫ്,കെ.പ്രകാശ്, വി.എസ്.ബിന്ദു സംസാരിച്ചു.കയ്യെഴുത്ത് മാഗസിൻ,ശാസ്ത്ര പരീക്ഷണങ്ങൾ, ചരിത്ര-ഗണിത വിസ്മയങ്ങൾ, വിവിധ ഭാഷകളുമായും  പാഠഭാഗവുമായും  ബന്ധപ്പെട്ട അവതരണങ്ങളും ശ്രദ്ധേയമായി.ഒന്നാം ക്ലാസ് വിദ്യാർത്ഥികൾ തയ്യാറാക്കിയ "മൊഴിക്കിലുക്കം" പതിപ്പുകളുടെ പ്രകാശനവും നടന്നു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}