വലിയോറ: റംസാൻ മാസത്തോടനുബന്ധിച്ച് പാണ്ടികശാല ഗ്രീൻ സോൺ കൂട്ടായ്മ സംഘടിപ്പിക്കുന്ന റംസാൻ റിലീഫ് വിതരണത്തിന് തുടക്കമായി. പാണ്ടികശാല മഹല്ല് ജുമാമസ്ജിദ് ഖത്തീബ് പി. അഹമ്മദ് ഫൈസി വിതരണോദ്ഘാടനം നിർവ്വഹിച്ചു. ചടങ്ങിൽ ഗ്രീൻ സോൺ രക്ഷാധികാരി പാറക്കൽ മുഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു.
പ്രദേശത്തെ അർഹരായ മുന്നൂറോളം കുടുംബങ്ങൾക്കാണ് റംസാൻ കിറ്റുകൾ വിതരണം ചെയ്തത്. ചടങ്ങിൽ പ്രമുഖ വ്യക്തികളായ പി.കെ. കോയഹാജി, പി. സിറാജുദ്ദീൻ വാഫി, ടി. കുഞ്ഞവറാൻ, കെ.എം. ഹംസ ഹാജി എന്നിവർ സംസാരിച്ചു. യൂസുഫലി വലിയോറ സ്വാഗതവും ടി. റാഫി നന്ദിയും രേഖപ്പെടുത്തി.
പരിപാടിയുടെ വിജയത്തിനായി തൂമ്പിൽ മജീദ്, പാറക്കൽ അബ്ദുറഹ്മാൻ, പി. അബീദാദ്, പി. സിയാസ്, കെ. മുസ്തഫ, പി. അനസ്, ടി. നാസർ എന്നിവർ നേതൃത്വം നൽകി.