യു.കെ. മൊയ്തീൻകുട്ടി മാസ്റ്റർ അനുസ്മരണം സംഘടിപ്പിച്ചു

വേങ്ങര: ഊരകം പഞ്ചായത്ത് മുസ്ലിം ലീഗ് നേതാവും മുൻ ജനപ്രതിനിധിയുമായിരുന്ന യു.കെ. മൊയ്തീൻകുട്ടി മാസ്റ്ററുടെ സ്മരണാർത്ഥം പതിനാറാം വാർഡ് മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണ യോഗം സംഘടിപ്പിച്ചു. നെല്ലിപ്പറമ്പിൽ വെച്ച് നടന്ന യോഗം വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സയ്യിദ് കെ.കെ. മൻസൂർ കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു.

വിദ്യാഭ്യാസ-വികസന രംഗങ്ങളിൽ ഊരകം പഞ്ചായത്തിന് മികച്ച നേതൃത്വം നൽകിയ വ്യക്തിത്വമായിരുന്നു യു.കെ. മൊയ്തീൻകുട്ടി മാസ്റ്റർ. കേവലം ഒരു ജനപ്രതിനിധി എന്നതിലുപരി, മികച്ചൊരു ഗുരുനാഥനായി നിരവധി ശിഷ്യഗണങ്ങളെ വാർത്തെടുക്കാനും അദ്ദേഹത്തിന് സാധിച്ചിരുന്നുവെന്ന് യോഗം അനുസ്മരിച്ചു.

ചടങ്ങിൽ കെ.ടി. അബൂബക്കർ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. കെ.ടി. ഹംസ ഫൈസി പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. സയ്യിദ് കെ.കെ. അലി അക്ബർ തങ്ങൾ, പി.കെ. അസ്ലു, കെ.ടി. അബ്ദുസമദ്, ഇ.കെ. കുഞ്ഞാലി, എം. കുഞ്ഞാപ്പ, വി.കെ. മമ്മുദു, ടി. അബൂബക്കർ, നൗഫൽ മമ്പീതി, വി. ഹാരിസ്, വി.കെ. അമീർ എന്നിവർ പ്രസംഗിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}