പെരുന്നാൾ മധുരം പങ്കുവെച്ച് വേങ്ങര ടൗൺ ജുമുഅ മസ്ജിദ്

വേങ്ങര: ഈദുൽ ഫിത്വറിനോട് അനുബന്ധിച്ച് വേങ്ങര ടൗൺ ജുമുഅ മസ്‌ജിദിൽ മധുരപലഹാര വിതരണം നടത്തി. പള്ളി കാരണവർ എൻ. ടി. ബാവ ഹാജി വിതരണോദ്ഘാടനം നിർവ്വഹിച്ചു.

ചടങ്ങിൽ പ്രമുഖ വ്യക്തികളായ എം. കെ. റസാഖ്, കെ. എസ്. മൂസാപ്പു, പി. എ. ബാവ, നല്ലടാൻ മുഹമ്മദ് ഹാജി, സി. എച്ച്. സൈനുദ്ദീൻ, കെ. എസ്. ഷാക്കിർ, പി. എ. സക്കറിയ എന്നിവർ സംബന്ധിച്ചു.

ജുമുഅ നമസ്കാരാനന്തരം മസ്‌ജിദ് ഖത്തീബ് അബ്‌ദുസമദ് ഹസനി കൊട്ടുമല ലോകസമാധാനത്തിനും ശാന്തിക്കും വേണ്ടി പ്രത്യേക പ്രാർത്ഥന നിർവ്വഹിച്ചു. പെരുന്നാൾ സന്തോഷം പങ്കുവെക്കുന്നതിന്റെ ഭാഗമായി നടന്ന ചടങ്ങിൽ നിരവധി വിശ്വാസികൾ പങ്കെടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}