പെരുന്നാൾ ആഘോഷം മാതൃകയായി; പക്ഷികൾക്ക് 'തണ്ണീർകുടം' ഒരുക്കി

വേങ്ങര: പെരുന്നാൾ ആഘോഷത്തിന് വേറിട്ട മാതൃകയുമായി ഇരിങ്ങല്ലൂർ ഫെയ്മസ് ക്ലബ്ബും അമ്പലമാട് യുവത വായനശാലയും. ആഘോഷത്തിന്റെ ഭാഗമായി കത്തുന്ന വേനലിൽ പക്ഷികൾക്ക് ദാഹശമനമേകാൻ 'തണ്ണീർ കുടം' പദ്ധതിക്കാണ് ഇരു കൂട്ടായ്മകളും സംയുക്തമായി തുടക്കം കുറിച്ചത്.

പദ്ധതിയുടെ ഉദ്ഘാടനം എ.ഒ. അബ്ദുസമദ് നിർവ്വഹിച്ചു. ചടങ്ങിൽ പ്രമുഖ വ്യക്തികളായ പി. അലവിക്കുട്ടി, എ.ഒ. അബ്ദുറഹ്മാൻ, എ.ഒ. കുഞ്ഞിമുഹമ്മദ്‌, എം. അബ്ദുറഹ്മാൻ, മുഹമ്മദ്‌ ഇരിങ്ങല്ലൂർ എന്നിവർ സംബന്ധിച്ചു.

വേനൽ കടുക്കുന്ന സാഹചര്യത്തിൽ മിണ്ടാപ്രാണികൾക്ക് ആശ്വാസമേകുന്ന ഇത്തരം പ്രവർത്തനങ്ങൾ സമൂഹത്തിന് വലിയൊരു സന്ദേശമാണ് നൽകുന്നത്. വരും ദിവസങ്ങളിലും പ്രദേശത്തിന്റെ വിവിധ ഭാഗങ്ങളിൽ തണ്ണീർ കുടങ്ങൾ സ്ഥാപിക്കാനാണ് പ്രവർത്തകരുടെ തീരുമാനം.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}