വേങ്ങരയിൽ വയോജനങ്ങൾക്ക് നിയമ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

വേങ്ങര: വയോജനങ്ങൾക്ക് അവരുടെ നിയമാവകാശങ്ങളെയും ക്ഷേമപദ്ധതികളെയും കുറിച്ച് അവബോധം നൽകുന്നതിനായി വേങ്ങരയിൽ നിയമ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. 

വേങ്ങര ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് & ജി.ആർ.സി, മഞ്ചേരി ജില്ലാ ലീഗൽ സർവീസ് അതോറിറ്റി, തിരൂരങ്ങാടി താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റി, വേങ്ങര ഗ്രാമ പഞ്ചായത്ത് സായംപ്രഭാ ഹോം എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് വയോജന അംഗങ്ങൾക്കായി പരിപാടി സംഘടിപ്പിച്ചത്. വയോജനങ്ങളുടെ സംരക്ഷണ നിയമങ്ങൾ, അവർക്കായുള്ള വിവിധ ക്ഷേമപദ്ധതികൾ, അവകാശങ്ങൾ എന്നിവയെക്കുറിച്ച് കൃത്യമായ ധാരണ നൽകുക എന്നതായിരുന്നു ക്ലാസിന്റെ പ്രധാന ലക്ഷ്യം.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.ടി അബ്ദുൽ നാസർ ബോധവൽക്കരണ ക്ലാസ് ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സബ്ന ഇബ്രാഹീം ചടങ്ങിൽ അധ്യക്ഷത വഹിച്ചു. അഡ്വ. സജ്‌ന ക്ലാസുകൾക്ക് നേതൃത്വം നൽകി.

പരിപാടിയിൽ പഞ്ചായത്ത് ഭരണസമിതി അംഗം ചന്ദ്രൻമോഹൻ, സി.ഡി.എസ് ചെയർപേഴ്സൺ സജ്‌ന എം.ടി, വൈസ് ചെയർപേഴ്സൺ ഗീത കരങ്ങാടൻ, ഐ.സി.ഡി.എസ് സൂപ്പർവൈസർ സബിത കുമാരി, കമ്മ്യൂണിറ്റി കൗൺസിലർ മൃദുല, സായംപ്രഭാ കെയർ ഗിവർ ഇബ്രാഹീം എ.കെ, പാരലീഗൽ വളണ്ടിയർ ശിവദാസൻ തുടങ്ങിയവർ പങ്കെടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}