പറപ്പൂർ: മുസ്ലിം യൂത്ത് ലീഗ് പറപ്പൂർ പഞ്ചായത്ത് കമ്മിറ്റിയുടെ കാരുണ്യ പദ്ധതിയായ 'അലിവ് റമളാൻ കളക്ഷൻ 2k26'-ലേക്ക് പുള്ളാട്ടങ്ങാടി (ആറാം വാർഡ്) കമ്മിറ്റി സമാഹരിച്ച തുക കൈമാറി.
വാർഡ് കമ്മിറ്റി പിരിച്ചെടുത്ത 36,000 രൂപ വാർഡ് ജനറൽ സെക്രട്ടറി റാഷിദ് അമ്പലമാടിൽ നിന്നും പഞ്ചായത്ത് യൂത്ത് ലീഗ് വൈസ് പ്രസിഡന്റ് എ.പി. ഷിബിൻ ഏറ്റുവാങ്ങി.
ചടങ്ങിൽ വാർഡ് പ്രസിഡന്റ് ജാബിർ വാഫി, പറപ്പൂർ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് മുൻ ജനറൽ സെക്രട്ടറി എ.വി. ഇഷ്ഹാഖ് മാസ്റ്റർ, എ.ഒ. അബ്ദുസമദ് സാഹിബ് എന്നിവർ സന്നിഹിതരായിരുന്നു. റമളാൻ മാസത്തിൽ പ്രയാസമനുഭവിക്കുന്നവർക്ക് കൈത്താങ്ങാകാൻ ലക്ഷ്യമിട്ടാണ് 'അലിവ്' പദ്ധതി നടപ്പിലാക്കുന്നത്.