അലിവ് കാമ്പയിൻ: പത്താം വാർഡിൽ നിന്നും സമാഹരിച്ച തുക കൈമാറി

വേങ്ങര: മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയുടെ കാരുണ്യ പ്രവർത്തനമായ 'അലിവ്' ധനസമാഹരണ കാമ്പയിൻ്റെ ഭാഗമായി വേങ്ങര പഞ്ചായത്ത് പത്താം വാർഡ് കമ്മിറ്റി സമാഹരിച്ച തുക കൈമാറി. വാർഡിൽ നിന്നും സമാഹരിച്ച 56,500 രൂപയാണ് വേങ്ങര പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റിക്ക് കൈമാറിയത്.

വാർഡ് യൂത്ത് ലീഗ് ഭാരവാഹികളായ സിയാദ് സി.കെ (പ്രസിഡന്റ്), അസീസ് സി.കെ (സെക്രട്ടറി), ബഷീർ പി.ടി (ട്രഷറർ) എന്നിവരുടെ നേതൃത്വത്തിലാണ് തുക നൽകിയത്. 

മുൻ വാർഡ് മെമ്പർ ചോലക്കൻ റഫീഖ് മൊയ്തീൻ, പഞ്ചായത്ത് യൂത്ത് ലീഗ് സെക്രട്ടറി ജാബിർ സി.കെ, യൂത്ത് ലീഗ് നേതാക്കളായ ഇർഷാദ് പുളിക്കൽ, അമീർ ഹംസ പൂളക്കൽ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

സാധാരണക്കാരായ രോഗികൾക്കും പ്രയാസമനുഭവിക്കുന്നവർക്കും ആശ്വാസമേകുന്ന അലിവ് പദ്ധതിക്ക് വലിയ പിന്തുണയാണ് വാർഡിൽ നിന്നും ലഭിച്ചതെന്ന് ഭാരവാഹികൾ അറിയിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}