ലോക വനിതാ ദിനം: ആശാ പ്രവർത്തക കെ.ശാരദയെ അനുമോദിച്ചു

വേങ്ങര: ലോക വനിതാ ദിനത്തോടനുബന്ധിച്ച് കഴിഞ്ഞ പത്ത് വർഷമായി ആശാ വർക്കറായി മികച്ച സേവനം കാഴ്ചവെക്കുന്ന കെ.ശാരദയെ 18-ാം വാർഡ് ജാഗ്രതാ സമിതി ആദരിച്ചു. വാർഡിലെ ആരോഗ്യരംഗത്തും സാമൂഹിക സേവന രംഗത്തും ശാരദ നടത്തുന്ന നിരന്തരമായ ഇടപെടലുകളെ മുൻനിർത്തിയായിരുന്നു ഈ ആദരവ്.

വാർഡ് മെമ്പർ തൂമ്പിൽ സക്കീന കരീം ശാരദയെ പൊന്നാട അണിയിച്ച് അനുമോദിച്ചു. ചടങ്ങിൽ മുൻ വാർഡ് മെമ്പർ യൂസുഫലി വലിയോറ അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ പ്രവർത്തകരുടെ സേവന സന്നദ്ധതയും സ്ത്രീശക്തിയുടെ പ്രാധാന്യവും ചടങ്ങിൽ ചർച്ചയായി.

പി. ഹംസ, പി. ഫവൽ, പി. ശഫീഖ്, പി. കാളി, എ.ടി. ലൈല, ഫാത്തിമ തുടങ്ങിയവർ സംബന്ധിച്ചു. പത്ത് വർഷത്തെ സ്തുത്യർഹമായ സേവനത്തിനുള്ള അംഗീകാരമായി മാറിയ ചടങ്ങ് പ്രാദേശികമായി ഏറെ ശ്രദ്ധിക്കപ്പെട്ടു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}