എളമ്പുലാശ്ശേരി എ.എൽ.പി. സ്കൂളിൽ വാർഷികാഘോഷവും യാത്രയയപ്പും

തേഞ്ഞിപ്പലം: എളമ്പുലാശ്ശേരി എ.എൽ.പി. സ്കൂളിന്റെ 87-ാം വാർഷികാഘോഷവും ഈ വർഷം സർവീസിൽ നിന്നും വിരമിക്കുന്ന ഹെഡ്മിസ്ട്രസ് കെ. ജയശ്രീ ടീച്ചർ, എം. ഇ. ദിലീപ് മാസ്റ്റർ എന്നിവർക്കുള്ള യാത്രയയപ്പ് സമ്മേളനവും സംഘടിപ്പിച്ചു. പ്രശസ്ത സാഹിത്യകാരൻ ഡോ. ആർ. സുരേന്ദ്രൻ (ആർസു) സമ്മേളനം ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് ടി മുസ്തഫ അധ്യക്ഷത വഹിച്ചു.ചടങ്ങിൽ വെച്ച് കഴിഞ്ഞ വർഷം എൽ.എസ്.എസ്. നേടിയ വിദ്യാർത്ഥികൾക്കുള്ള മെമന്റോ വിതരണം,വിവിധ ടാലന്റ് മത്സരങ്ങളിൽ വിജയികളായവർക്കുള്ള പുരസ്കാര സമർപ്പണം,സർട്ടിഫിക്കറ്റ് വിതരണം എന്നിവ നടന്നു. കൈത്താങ്ങ് കോർഡിനേറ്റർ പി മുഹമ്മദ് ഹസ്സൻ മികവ് അവതരണം നടത്തി.സ്കൂൾ മാനേജർ എം. മോഹന കൃഷ്ണൻ,എം പങ്കജാക്ഷി,പി രാധ,പി എം ഷർമിള,അഡ്വ:കെ ടി വിനോദ് കുമാർ,എം കെ പ്രീത,ആഷിക് ചെമ്പകശ്ശേരി ,സി മഞ്ജു റാണി,
ഇ. എൻ ശ്രീജ എന്നിവർ പ്രസംഗിച്ചു . സ്കൂൾ കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}