മലപ്പുറം: ഹജ്ജ് ക്യാമ്പിൽ കാൽനൂറ്റാണ്ടുകാലം തുടർച്ചയായി ക്ലാസുകൾക്ക് നേതൃത്വം നൽകിയ പ്രമുഖ പണ്ഡിതൻ അബ്ദുസമദ് പൂക്കോട്ടൂരിന് സ്നേഹാദരം സമർപ്പിച്ചു. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ അദ്ദേഹത്തിന് ഉപഹാരം കൈമാറി. ക്യാമ്പിലെ കർമ്മോത്സുകമായ സംഘാടനത്തിന് നേതൃത്വം നൽകുന്ന കൺവീനർ കെ.പി. ഉണ്ണീതു ഹാജിക്കുള്ള പ്രത്യേക ഉപഹാരവും തങ്ങൾ ചടങ്ങിൽ വിതരണം ചെയ്തു.
ക്യാമ്പിനോടനുബന്ധിച്ച് നടന്ന വിവിധ പ്രകാശന കർമ്മങ്ങളും ശ്രദ്ധേയമായി. വാഹിനി വാട്ടർ ടാങ്ക് റൈറ്റിങ് പാഡിന്റെ പ്രകാശനം പി.എം.ആർ. അലവി ഹാജി, കെ.പി. ജലീൽ ഹാജിക്ക് നൽകി നിർവ്വഹിച്ചു. തീർത്ഥാടകർക്കായി തയ്യാറാക്കിയ ഹജ്ജ് ഗൈഡ് കൈപ്പുസ്തകം മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ. ജബ്ബാർ ഹാജി, കാടാമ്പുഴ മൂസാ ഹാജിക്ക് നൽകി പ്രകാശനം ചെയ്തു.
ചടങ്ങിൽ ജനപ്രതിനിധികളും സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും പങ്കെടുത്തു. പി. ഉബൈദുള്ള എം.എൽ.എ., അഡ്വ. യു.എ. ലത്തീഫ് എം.എൽ.എ., കെ.എം. അക്ബർ, ശരീഫ് ഹാജി, ലത്തീഫ് ഫൈസി പാപ്പാട്ടുങ്ങൽ, അബ്ദുൽ ഗഫൂർ കാസിമി, മുനീർ അൻവരി, അഡ്വ. കാരാട്ട് അബ്ദുറഹിമാൻ, മുജീബ് പൂക്കോട്ടൂർ, വി.പി. സലീം, നവാഫ് കള്ളിയത്ത്, എ.എം. ഇഖ്ബാൽ, ബഷീർ പാലക്കൽ തുടങ്ങിയവർ സംബന്ധിച്ചു.