കോഴിക്കോട്: തിരുവനന്തപുരത്തും മൂന്നാറിലും ഹിറ്റായി മാറിയ സിറ്റി റൈഡ് ബസ് ഇനി കോഴിക്കോടിനും സ്വന്തം. നഗരത്തിലെ ചരിത്ര കാഴ്ച്ചകള്‍ കാണാനും നഗരഭംഗി ആസ്വദിക്കാനുമാണ് കെഎസ്‌ആർടിസി സിറ്റി റൈഡ് തുടങ്ങുന്നത്.
മുകൾ ഭാഗം തുറന്ന് കിടക്കുന്ന ഡബിള്‍ ഡെക്കർ ഇലക്‌ട്രിക് ബസാണ് സിറ്റി റൈഡിനായി കൊണ്ടു വരുന്നത്.ഹിന്ദുജ ഗ്രൂപ്പിന്റെ സ്വിച്ച് കമ്പനിയുടെ ഇലക്‌ട്രിക് ബസാണ് ഇതിനായി കോഴിക്കോട്ടേക്ക് കൊണ്ടുവരുന്നത്.തൃശൂരിലും ഇതേ ബസ് എത്തും.
കോഴിക്കോട് കെഎസ്‌ആര്ടിസി ബസ് സ്റ്റാൻഡിന്റെ കിഴക്കുഭാഗത്ത് ബസ് ചാർജ് ചെയ്യാനുള്ള സംവിധാനം ഒരുക്കുന്നുണ്ട്. ബസ് റൂട്ടും ടിക്കറ്റ് നിരക്കും തീരുമാനിച്ചിട്ടില്ല.നഗരത്തിലെ വിവിധ കേന്ദ്രങ്ങളെ കോർത്തിണക്കിയാകും സർവീസ്.