നിയമസഭാ തെരഞ്ഞെടുപ്പ്: വേങ്ങരയിൽ ബിജെപി കുടുംബസംഗമങ്ങൾക്ക് തുടക്കമായി

വേങ്ങര: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബൂത്തടിസ്ഥാനത്തിൽ ബിജെപി സംഘടിപ്പിക്കുന്ന കുടുംബസംഗമങ്ങൾക്ക് നിയോജകമണ്ഡലത്തിൽ തുടക്കമായി. പറപ്പൂരിൽ നടന്ന മണ്ഡലതല ബൂത്ത് സംഗമം ബിജെപി വേങ്ങര മണ്ഡലം പ്രസിഡന്റ് വി.എൻ. ജയകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
കേരളം മാറിമാറി ഭരിച്ച ഇരുമുന്നണികളും സംസ്ഥാനത്തിന്റെ വികസന കാര്യങ്ങൾ ചർച്ച ചെയ്യാൻ താല്പര്യം പ്രകടിപ്പിക്കാതെ പശ്ചിമേഷ്യൻ വിഷയങ്ങളെ രാഷ്ട്രീയ ആയുധമാക്കി സ്വയം പരിഹാസ്യരാവുകയാണെന്ന് ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തിയ ബിജെപി സംസ്ഥാന കൗൺസിലറും എൻഡിഎ മണ്ഡലം കൺവീനറുമായ എ.പി. ഉണ്ണി പറഞ്ഞു. ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങളും അഭിലാഷങ്ങളും സാക്ഷാത്കരിക്കപ്പെടണമെങ്കിൽ കേരളത്തിൽ എൻഡിഎ അധികാരത്തിൽ വരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ടി. ശിവദാസൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ പറപ്പൂർ മണ്ഡലം പ്രസിഡന്റ് സി. ബാബുരാജൻ, പഞ്ചായത്ത് പ്രസിഡന്റ് തയ്യിൽ രവീന്ദ്രൻ, വൈസ് പ്രസിഡന്റ് ഇ.കെ. കവിത, ജനറൽ സെക്രട്ടറി എ. വിശ്വനാഥൻ എന്നിവർ സംസാരിച്ചു. വരും ദിവസങ്ങളിൽ മണ്ഡലത്തിലെ വിവിധ ബൂത്തുകളിൽ കുടുംബസംഗമങ്ങൾ തുടരുമെന്ന് ഭാരവാഹികൾ അറിയിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}