വേങ്ങര: നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളെയും കേരളത്തിന്റെ സാമൂഹിക പശ്ചാത്തലത്തെയും ആസ്പദമാക്കി എസ്.എസ്.എഫ് വേങ്ങര ഡിവിഷൻ സംഘടിപ്പിച്ച ‘രാഷ്ട്രീയ കേരളം അപ്ഡേറ്റാകുന്നു’ എന്ന സംവാദ സംഗമം ശ്രദ്ധേയമായി. വേങ്ങര വ്യാപാരഭവൻ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി എസ്.എസ്.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. അബൂബക്കർ ഉദ്ഘാടനം ചെയ്തു.
മാറിക്കൊണ്ടിരിക്കുന്ന രാഷ്ട്രീയ ബോധവും സാമൂഹിക സാഹചര്യങ്ങളും യുവതലമുറ എങ്ങനെ സമീപിക്കണം എന്നതിനെക്കുറിച്ച് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ വിശദീകരിച്ചു. പുതുതലമുറ രാഷ്ട്രീയത്തോട് പുലർത്തേണ്ട ജാഗ്രതയെയും സാമൂഹിക ഇടപെടലുകളെയും കുറിച്ച് പരിപാടിയിൽ ചർച്ചകൾ നടന്നു.
ഡിവിഷൻ പ്രസിഡണ്ട് ഉവൈസ് അദനിയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ജില്ലാ സെക്രട്ടറി ദാവൂദ് സഖാഫി, എക്സിക്യൂട്ടീവ് അംഗം സഫ്‌വാൻ അദനി എന്നിവർ പ്രഭാഷണം നടത്തി. ഡിവിഷൻ ജനറൽ സെക്രട്ടറി സൽമാൻ പാലാണി സ്വാഗതവും ഡിവിഷൻ സെക്രട്ടറിമാരായ മുനീർ അദനി, ഷഫീക്, മർസൂഖ്, മുനവ്വർ, സഫ്‌വാൻ സഖാഫി, ജുനൈദ് സഖാഫി, യാസീൻ എന്നിവർ സംബന്ധിക്കുകയും ചെയ്തു.