വേങ്ങര ടൗണിൽ പൗരസമിതിയുടെ സൗജന്യ കുടിവെള്ള വിതരണത്തിന് തുടക്കമായി

വേങ്ങര: കൊടുംചൂടിൽ വലയുന്ന പൊതുജനങ്ങൾക്ക് ആശ്വാസമേകി വേങ്ങര ടൗൺ പൗരസമിതിയുടെ നേതൃത്വത്തിൽ സൗജന്യ കുടിവെള്ള വിതരണ പദ്ധതി ആരംഭിച്ചു. പദ്ധതിയുടെ ഉദ്ഘാടനം എൻ. കെ. സാദത്തലി നിർവഹിച്ചു. വേങ്ങര ടൗണിലെത്തുന്ന യാത്രക്കാർക്കും പൊതുജനങ്ങൾക്കും ഈ സേവനം ഏറെ പ്രയോജനകരമാകും.

പൗരസമിതി പ്രസിഡന്റ് എം. കെ. റസാഖ് അധ്യക്ഷത വഹിച്ച ചടങ്ങിൽ പി. കെ. ഉമ്മർ കുട്ടി സ്വാഗതപ്രസംഗം നടത്തി. നാടിന്റെ പൊതുവായ ആവശ്യങ്ങളിൽ പൗരസമിതി നടത്തുന്ന ഇടപെടലുകളുടെ ഭാഗമായാണ് ഇത്തരമൊരു മാതൃകാപരമായ പ്രവർത്തനം സംഘടിപ്പിച്ചത്.

ചടങ്ങിൽ പ്രമുഖ വ്യക്തികളായ കെ. സി. രാജൻ, പൂച്ചയങ്ങൽ മുത്തു, എം. ടി. മുഹമ്മദലി, വടക്കൻ സെയ്തലവി, എസ്ടിയു കോയ, കീരി സിറാജ്, നല്ലനാടൻ മുഹമ്മദാജി തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു. പരിപാടിക്ക് സി. എച്ച്. സൈനുദ്ദീൻ നന്ദി രേഖപ്പെടുത്തി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}