ലോറിയും ബൈക്കും കൂട്ടിയിടിച്ച് പുകയൂർ സ്വദേശി മരണപ്പെട്ടു

ലോറിയും ബുള്ളറ്റും കൂട്ടിയിടിച്ച് ചേളാരി പുകയൂർ സ്വദേശിയായ യുവാവ് മരിച്ചു. പുകയൂർ കട്ടൻചാൽ മദ്രസക്ക് സമീപം താമസിക്കുന്ന കാവുങ്ങൽ മുഹമ്മദ് കുട്ടിയുടെ മകൻ ഫൈസൽ ആണ് മരണപ്പെട്ടത്.

ഇന്ന് വൈകിട്ട് എടവണ്ണയിൽ വെച്ചായിരുന്നു അപകടം. ഫൈസൽ സഞ്ചരിച്ചിരുന്ന ബുള്ളറ്റ് മോട്ടോർ സൈക്കിളും ലോറിയും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.

അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഫൈസലിനെ ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിൽ എത്തുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

നിലവിൽ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}