വേങ്ങരയിലെ യു.ഡി.എഫ് സ്ഥാനാർഥി കെ.എം ഷാജിക്ക് രണ്ട് അപരന്മാരായുള്ളത് യു.പി ഷാജി, കെ.എം ഷാജി എന്നിവരാണ്

വേങ്ങര: സംസ്ഥാനത്ത് പത്രിക പിന്‍വലിക്കാനുള്ള സമയപരിധി അവസാനിച്ചെങ്കിലും പല സ്ഥാനാർഥികൾക്കും പേരിന് സമാനമായ അപരന്മാർ ഭീഷണി ഉയർത്തുന്നുണ്ട്. ബേപ്പൂര്‍ മണ്ഡലത്തിലെ യു.ഡി.എഫ് സ്വതന്ത്ര സ്ഥാനാർഥി പി.വി. അൻവറിനെതിരായാണ് ഏറ്റവും കൂടുതൽ അപരന്മാര്‍ മത്സര രംഗത്തുള്ളത്. നാല് അപരന്മാർ.

അൻവറിന്റെ പേരിനോട് സാമ്യമുള്ളവർ പത്രിക നൽകിയതോടെ മണ്ഡലത്തിൽ മത്സരം കടുക്കും. പേമാരി വന്നിട്ട് കുലുങ്ങിയിട്ടില്ല…പിന്നല്ലേ ചാറ്റൽമഴ… എന്നാണ് അൻവർ പ്രതികരിച്ചത്. ‘നാല് അപരൻമാരെയാണ് എനിക്കെതിരെ നിർത്തിയിരിക്കുന്നത്….യുദ്ധമുഖത്ത് ഡമ്മികളെ മുന്നിൽ നിർത്തിയുള്ള ശീലം പിവി അൻവറിനില്ല.

സ്വതന്ത്രർക്ക് ചിഹ്നങ്ങളായി
ഒരു വർഷമായി എന്റെ പോരാട്ടങ്ങളുടെ രീതി കേരളത്തിനറിയാം….നേരിട്ടേറ്റുമുട്ടിയാണ് എനിക്ക് ശീലം… പോരാട്ടത്തിലും ധാർമികതയും,ജനാധിപത്യ മര്യാദയും നിങ്ങൾ മറക്കുന്നത് ഭയംകൊണ്ടാണ് സാർ… ഓർമ്മിപ്പിക്കട്ടെ, പേമാരി വന്നിട്ട് കുലുങ്ങിയിട്ടില്ല… പിന്നല്ലേ ചാറ്റൽമഴ…’ -അൻവർ ഫേസ്ബുക്കിൽ കുറിച്ചു.

തവനൂരിലെ എൽ.ഡി.എഫ് സ്ഥാനാർഥി ഡോ. കെ.ടി. ജലീലിന് അബ്ദുൽ ജലീൽ, അബ്ദുൽ ജലീൽ കെ.ടി എന്നീ പേരുകളിൽ രണ്ട് അപരന്മാരുണ്ട്. തിരൂരിലെ എൽ.ഡി.എഫ് സ്ഥാനാർഥി മന്ത്രി വി. അബ്ദുറഹ്മാന് അപരന്മാരായി രണ്ട് അബ്ദുറഹ്മാൻമാരും യു.ഡി.എഫ് സ്ഥാനാർഥി കുറുക്കോളി മൊയ്തീന് അപരനായി ഒരു മൊയ്തീനുമുണ്ട്.

വേങ്ങരയിലെ യു.ഡി.എഫ് സ്ഥാനാർഥി കെ.എം. ഷാജിക്ക് അപരന്മാരായുള്ളത് യു.പി. ഷാജി, കെ.എം. ഷാജി എന്നിവരാണ്. പൊന്നാനിയിലെ എൽ.ഡി.എഫ് സ്ഥാനാർഥി എം.കെ. സക്കീറിന് മൂന്ന് അപരന്മാരുണ്ട്. രണ്ട് സക്കീറുമാരും സഗീർ എം.കെയും. പൊന്നാനിയിലെ യു.ഡി.എഫ് സ്ഥാനാർഥി കെ.പി. നൗഷാദലിക്ക് അപരനായി നൗഷാദലിയുണ്ട്.

പെരിന്തൽമണ്ണയിലെ യു.ഡി.എഫ് സ്ഥാനാർഥി നജീബ് കാന്തപുരത്തിന് അപരന്മാരായി അബ്ദുൽ നജീബ്, നജീബ് എന്നീ പേരുകളിൽ രണ്ടുപേർ പത്രിക നൽകിയിട്ടുണ്ട്. പെരിന്തൽമണ്ണയിലെ എൽ.ഡി.എഫ് സ്ഥാനാർഥി മുഹമ്മദ് ഹനീഫക്ക് ഹനീഫ, മുഹമ്മദ് ഹനീഫ പി എന്നീ പേരുകളിൽ രണ്ട് അപരന്മാരുണ്ട്. മുൻ മന്ത്രിയും കെ.പി.സി.സി വർക്കിങ് പ്രസിഡന്റുമായ എ.പി. അനികുമാറിന് വണ്ടൂരിൽ അനിൽകുമാർ എന്ന പേരിലും താനൂരിലെ യു.ഡി.എഫ് സ്ഥാനാർഥി പി.കെ. നവാസിന് പി.പി. നവാസ് എന്ന പേരിലും അപരന്മാരുണ്ട്.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}