റോഡരികിലെ പൈപ്പുകൾ അപകടക്കെണിയാകുന്നു: മനുഷ്യാവകാശ പ്രവർത്തകർ അധികൃതർക്ക് പരാതി നൽകി

പരപ്പനങ്ങാടി-അരീക്കോട് റോഡിലെ പൈപ്പുകൾ അപകടക്കെണിയാകുന്നു; മനുഷ്യാവകാശ പ്രവർത്തകർ അധികൃതരെ സമീപിച്ചു
തിരൂരങ്ങാടി: പരപ്പനങ്ങാടി - അരീക്കോട് റോഡിലെ പാലത്തിങ്ങൽ കരിപറമ്പ് ഭാഗത്ത് പൈപ്പ് ലൈൻ നിർമ്മാണത്തിനായി എത്തിച്ച പൈപ്പുകൾ അലക്ഷ്യമായി റോഡരികിൽ കൂട്ടിയിട്ടിരിക്കുന്നത് യാത്രക്കാർക്കും വാഹനങ്ങൾക്കും വൻ ഭീഷണിയാകുന്നു. ഏറെ തിരക്കുള്ള ഈ സംസ്ഥാന പാതയുടെ ഇരുവശങ്ങളിലും പൈപ്പുകൾ ഇറക്കിവെച്ചതോടെ റോഡിന്റെ വീതി കുറയുകയും കാൽനടയാത്രക്കാർക്ക് പോലും സഞ്ചരിക്കാൻ ഇടമില്ലാത്ത അവസ്ഥയുമാണ് നിലവിലുള്ളത്.
വാഹനാപകടങ്ങൾ പതിവാകാൻ ഈ സാഹചര്യം കാരണമാകുന്നു എന്ന് ചൂണ്ടിക്കാട്ടി മനുഷ്യാവകാശ പ്രവർത്തകൻ അബ്ദുൽ പൂക്കത്തിയുടെ നേതൃത്വത്തിൽ അധികൃതർക്ക് പരാതി നൽകി. പി.ഡബ്ല്യു.ഡി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ കെ.പി. ബിന്ദുവിനാണ് ഇതുസംബന്ധിച്ച നിവേദനം സമർപ്പിച്ചത്.
സംസ്ഥാന പാതയായ പരപ്പനങ്ങാടി - ചെമ്മാട് റോഡിലെ തിരക്ക് പരിഗണിക്കാതെയാണ് പൈപ്പുകൾ റോഡിലേക്ക് കയറ്റി ഇറക്കിയിരിക്കുന്നത്. രാത്രികാലങ്ങളിൽ ഈ പൈപ്പുകളിൽ തട്ടി വാഹനങ്ങൾ അപകടത്തിൽപ്പെടാൻ സാധ്യത ഏറെയാണ്. പൊതുമരാമത്ത് റോഡിലെ ഈ തടസ്സങ്ങൾ നീക്കി പൈപ്പുകൾ സുരക്ഷിതമായ മറ്റൊരു സ്ഥലത്തേക്ക് അടിയന്തരമായി മാറ്റണമെന്നും ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം ഉറപ്പുവരുത്തണമെന്നും നിവേദനത്തിലൂടെ ആവശ്യപ്പെട്ടു.
അപകടക്കെണിയൊരുക്കുന്ന ഇത്തരം നടപടികൾക്കെതിരെ അധികൃതർ കർശന നടപടി സ്വീകരിക്കണമെന്നും, അല്ലാത്തപക്ഷം ജനകീയ പ്രതിഷേധങ്ങൾ സംഘടിപ്പിക്കുമെന്നും നാട്ടുകാർ അറിയിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}