പറപ്പൂർ പഞ്ചായത്ത് 15-ാം വാർഡ് റമളാൻ ഫണ്ട് കൈമാറി

പറപ്പൂർ: കാരുണ്യപ്രവർത്തനങ്ങളുടെ ഭാഗമായി പറപ്പൂർ പഞ്ചായത്ത് പതിനഞ്ചാം വാർഡ് റമളാൻ മാസത്തിൽ സമാഹരിച്ച ഫണ്ട് കൈമാറി. വാർഡ് ഭാരവാഹികൾ സമാഹരിച്ച തുക പാലിയേറ്റീവ് പ്രസിഡന്റ് സി. അയമുദു മാസ്റ്റർ ഏറ്റുവാങ്ങി.

സാമൂഹിക സേവന രംഗത്ത് മാതൃകാപരമായ പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്ന പാലിയേറ്റീവ് കെയറിന്റെ പ്രവർത്തനങ്ങൾക്ക് കരുത്തുപകരുന്നതിനാണ് ഈ തുക നൽകിയത്. 

വാർഡ് മെമ്പർ മുനവ്വർ ഫൈറൂസ് ഇ കെ ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു.
ചടങ്ങിൽ വി പി എ തങ്ങൾ, ഇബ്രാഹിം കെ കെ, റസിയ എം കെ, മൊയ്‌ദുട്ടി ഹാജി തുടങ്ങിയ പ്രമുഖ വ്യക്തികളും വാർഡ് ഭാരവാഹികളും പങ്കെടുത്തു. 

പ്രദേശത്തെ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ വാർഡ് കമ്മിറ്റിയുടെ സജീവമായ ഇടപെടൽ തുടരുമെന്ന് ഭാരവാഹികൾ അറിയിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}