ലീഗ് നേതൃത്വവുമായി ഉടക്കി നൂർബീന റഷീദ്: വനിതാ ലീഗ് ദേശീയ ജനറൽ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞു

കോഴിക്കോട്: വനിതാ ലീഗ് ദേശീയ ജനറൽ സെക്രട്ടറി സ്ഥാനം രാജിവെച്ച് നൂർബീന റഷീദ്. സ്ഥാനാർഥി നിർണയത്തിൽ ചില വ്യക്തികൾ വരരുത് എന്ന് ഞങ്ങൾ ആവശ്യപ്പെട്ടു, എന്നാൽ പാർട്ടി കേട്ടില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് നൂർബീന റഷീദ് സ്ഥാനം രാജിവെച്ചത്. വനിതാ ലീഗ് ബൈലോ അനുസരിച്ച് പ്രവർത്തിക്കാൻ അവകാശമില്ല എന്നും അവർ മാധ്യമങ്ങളോട് പറഞ്ഞു.

സമ്പാദിക്കാൻ അല്ല വനിതാ ലീഗുകാർ രാഷ്ട്രീയത്തിൽ ഇറങ്ങിയത്. ഒരു സ്ഥാനവും പാർട്ടിയോട് ചോദിച്ചു വാങ്ങിയിട്ടില്ല. എല്ലാം മെറിറ്റ് നോക്കി പാർട്ടി തന്നതാണ്. സ്ഥാനാർത്ഥി പ്രഖ്യാപനം വരെ പാർട്ടിയുമായി സംവദിച്ചിരുന്നു. ചില വ്യക്തികൾ വരരുത് എന്ന് ഞങ്ങൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഞങ്ങൾ പറഞ്ഞതൊന്നും പാർട്ടി കേട്ടില്ല എന്നും അവർ വിമർശിച്ചു.

മതേതരത്വം പ്രകടിപ്പിക്കാൻ മാത്രമായി ഒരു വനിതയെ ലീഗ് ദേശീയ കമ്മിറ്റിയിൽ എടുത്തു. ഇപ്പോഴും തെരഞ്ഞെടുപ്പിൽ വനിതാ ലീഗുകാരാണ് ആത്മാർത്ഥമായി പ്രവർത്തിക്കുന്നത് എന്നും അവർ പറഞ്ഞു. നിലവിലും മുസ്ലീം ലീഗ് മെമ്പർഷിപ്പിലാണ് തുടരുന്നത് എന്നാൽ നാളെ എന്തായിരിക്കും എന്ന് പറയാനാവില്ല എന്നും നൂർബീന റഷീദ് കൂട്ടിച്ചേർത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}