എൻ ഡി എ സ്ഥാനാർത്ഥിക്ക് വേങ്ങരയിൽ ഉജ്വല സ്വീകരണം നൽകി

വേങ്ങര: എൻ ഡി എ സ്ഥാനാർത്ഥി വി.എൻ ജയകൃഷ്ണന് വേങ്ങര അങ്ങാടിയിൽ പ്രവർത്തകർ ഉജ്വല സ്വീകരണം നൽകി. സ്ഥാനാർത്ഥി പര്യടനത്തിന്റെ ഭാഗമായി നടന്ന പൊതുയോഗം ബി ജെ പി ദേശീയ സമിതിയംഗം കെ. ജനചന്ദ്രൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തു കമ്മിറ്റി പ്രസിഡണ്ട് എൻ പി വാസുദേവൻ അധ്യക്ഷതവഹിച്ചു. 

ബി ജെ പി സംസ്ഥാന കൗൺസിൽ അംഗങ്ങളായ എ.പി.ഉണ്ണി, സി. കുട്ടൻ, ജില്ല സെക്രട്ടറിമാരായ കെ.രാജേഷ് കോഡൂർ, ഷിബു അനന്തായൂർ, ജില്ലാ കമ്മിറ്റിയംഗം കെ പി വിബീഷ്, ഒബിസി മോർച്ച മണ്ഡലം പ്രസിഡണ്ട് കെ എം സുധീഷ്, മണ്ഡലം ഭാരവാഹി കളായ കെ പി സജീഷ്, തൊട്ടിയിൽ ബൈജു, കെ എം ശിവദാസൻ എന്നിവരും സ്ഥാനാർത്ഥി വി.എൻ ജയകൃഷ്ണനും പ്രസംഗിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}