മലപ്പുറം: നിയമസഭ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാൻ എത്തുന്ന വോട്ടർമാരുടെ മൊബൈല്‍ ഫോണ്‍ സൂക്ഷിക്കുന്ന ചുമതല കുടുംബശ്രീ വൊളണ്ടിയർമാർക്ക്.
ജില്ലാ കളക്ടർ വിനയ് ഗോയലിന്റെ ചേംബറില്‍ ചേർന്ന യോഗത്തിലാണ് ജില്ലയിലെ 3,689 ബൂത്തുകളിലും വൊളണ്ടിയർമാരുടെ സേവനം കുടുംബശ്രീ മെമ്പർമാർ മുഖേന ഏർപ്പെടുത്താൻ തീരുമാനിച്ചത്. കുടുംബശ്രീയാണ് ഭിന്നശേഷിക്കാർക്കും വയോജനങ്ങള്‍ക്കും ഗർഭിണികള്‍ക്കും സേവനം നല്‍കുന്നത്.