വിദ്യഭ്യാസ മികവിന്റെ അരനൂറ്റാണ്ട്; കുറ്റൂർ പി.എം.എസ്.എ.എം യു.പി സ്കൂൾ ഗോൾഡൻ ജൂബിലി ആഘോഷങ്ങൾക്ക് സമാപനമായി

വേങ്ങര: കുറ്റൂർ പി.എം.എസ്.എ.എം യു.പി സ്കൂളിന്റെ സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് പ്രൗഢഗംഭീരമായ സമാപനം. ഗോൾഡൻ ജൂബിലി സമാപന സമ്മേളനത്തിന്റെയും സുവനീർ പ്രകാശനത്തിന്റെയും ഉദ്ഘാടനം കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസലർ പ്രൊഫസർ ഡോ. പി. രവീന്ദ്രൻ നിർവഹിച്ചു. 

അരനൂറ്റാണ്ടുകാലം നാട്ടിലെ വിദ്യാഭ്യാസ പുരോഗതിയിൽ സ്കൂൾ വഹിച്ച പങ്ക് വിലമതിക്കാനാവാത്തതാണെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.

സ്കൂൾ മാനേജർ കെ. മുഹമ്മദ് ഷെരീഫ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹെഡ്മാസ്റ്റർ എ.പി. ഷീജിത്ത് സ്വാഗതം ആശംസിച്ചു. സ്റ്റാഫ് സെക്രട്ടറി ഉണ്ണികൃഷ്ണൻ ജൂബിലി വർഷത്തെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ആഘോഷങ്ങളുടെ ഭാഗമായി പുറത്തിറക്കിയ സുവനീറിന്റെ പ്രകാശനം വൈസ് ചാൻസലർ നിർവഹിച്ചു.

വിവിധ മേഖലകളിൽ മികവ് തെളിയിച്ച വിദ്യാർത്ഥികൾക്കുള്ള അംഗീകാരങ്ങളും ചടങ്ങിൽ വിതരണം ചെയ്തു. കൂളിപ്പുലാക്കൽ മെമ്മോറിയൽ എൻഡോവ്‌മെന്റ് വിതരണം വേങ്ങര എ.ഇ.ഒ ശ്രീമതി ഷർമിലി നിർവഹിച്ചു. സംസ്ഥാന സർക്കാരിന്റെ സംസ്കൃതം സ്കോളർഷിപ്പ് നേടിയവരെയും അല്ലാമാ ഇഖ്ബാൽ ടാലന്റ് സെർച്ച് വിജയികളെയും ചടങ്ങിൽ അനുമോദിച്ചു.

എസ്.ആർ.ജി (SRG) കൺവീനർ ലറ്റിഷ്യ ലൂയ്‌സ്, സ്കൂൾ കോർഡിനേറ്റർ കെ. പ്രദീപൻ, മാനേജ്‌മെന്റ് പ്രതിനിധി കെ. അഹമ്മദ്, പി.ടി.എ പ്രസിഡന്റ് ഇ.വി. അബ്ദുൽ റസാക്ക്, വൈസ് പ്രസിഡന്റ് ശശിക്കുമാർ, ഹസ്‌ക്കർ, എം.ടി.എ പ്രസിഡന്റ് പ്രവിത തുടങ്ങിയവർ സംസാരിച്ചു. പ്രോഗ്രാം കൺവീനർ മനോജ് കുമാർ നന്ദി പറഞ്ഞു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}