സംസ്ഥാനത്ത് ഹജ്ജ് ഒരുക്കങ്ങൾ സജീവം; കരിപ്പൂരിൽ ആദ്യ സംഘം 30-ന് പുറപ്പെടും

കരിപ്പൂര്‍: ഈ വർഷത്തെ ഹജ്ജ് തീർത്ഥാടനത്തിനായുള്ള ഒരുക്കങ്ങൾ സംസ്ഥാനത്ത് സജീവമായി. കേരള ഹജ്ജ് കമ്മിറ്റി മുഖേനയുള്ള യാത്രകൾ ഈ മാസം 30-ന് ആരംഭിക്കാനിരിക്കെ, കരിപ്പൂർ വിമാനത്താവളം കേന്ദ്രീകരിച്ച് ഹജ്ജ് ക്യാമ്പ് ഒരുക്കാനുള്ള നടപടികൾക്ക് സംസ്ഥാന ഹജ്ജ് കമ്മിറ്റി തുടക്കം കുറിച്ചു.

ഹജ്ജ് ഹൗസിലെ സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനും തീർത്ഥാടകർക്ക് ആവശ്യമായ സേവനങ്ങൾ ഉറപ്പുവരുത്തുന്നതിനുമുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.

ഇത്തവണ കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് മാത്രം 928 തീർത്ഥാടകരാണ് പുണ്യയാത്രയ്ക്ക് ഒരുങ്ങുന്നത്. കരിപ്പൂരിന് പുറമെ കൊച്ചി, കണ്ണൂർ വിമാനത്താവളങ്ങൾ വഴിയും തീർത്ഥാടകർക്ക് യാത്രയ്ക്കുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.
ഹജ്ജ് ക്യാമ്പിലേക്ക് എത്തുന്ന തീർത്ഥാടകർക്ക് ആവശ്യമായ ഭക്ഷണവും താമസസൗകര്യവും ഉറപ്പാക്കുന്നതിനായി വിവിധ സബ് കമ്മിറ്റികൾ രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചു കഴിഞ്ഞു.

തീർത്ഥാടകരുടെ രേഖാ പരിശോധന, ആരോഗ്യ സുരക്ഷാ ക്രമീകരണങ്ങൾ, കറൻസി എക്സ്ചേഞ്ച് എന്നിവ ക്യാമ്പിൽ തന്നെ സജ്ജമാക്കും. ഹജ്ജ് വോളന്റിയർമാർക്കുള്ള പരിശീലനവും അവസാനഘട്ടത്തിലാണ്.

യാത്ര ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, തീർത്ഥാടകർക്ക് മികച്ച സേവനം ലഭ്യമാക്കാൻ ഹജ്ജ് കമ്മിറ്റിയും വിമാനത്താവള അതോറിറ്റിയും ചേർന്ന് വിപുലമായ ക്രമീകരണങ്ങളാണ് നടത്തിവരുന്നത്.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}