വോട്ട് രേഖപ്പെടുത്തി ജോലിസ്ഥലത്തേക്ക് മടങ്ങുന്നതിനിടെ അപകടം; വേങ്ങര സ്വദേശിക്ക് ദാരുണാന്ത്യം

വേങ്ങര: വോട്ട് ചെയ്യാനായി നാട്ടിലെത്തി ജോലിസ്ഥലത്തേക്ക് തിരിച്ചു പോവുന്നതിനിടെ കൂറ്റൂർ മാടം ചിന സ്വദേശി ചെന്നൈയിൽ കാറിടിച്ച് മരിച്ചു. മാടംചിന പൂവഞ്ചേരി അബൂബക്കർ 62 ആണ് മരിച്ചത്.
ചെന്നൈ തിരുവള്ളൂരിൽ കഴിഞ്ഞ ദിവസം പുലർച്ചെയാണ് അപകടം. കൂടെയുണ്ടായിരുന്ന രണ്ടു ചെങ്ങാനി സ്വദേശികൾക്ക് പരിക്കേറ്റു. 

നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനായി നാട്ടിലെത്തി തിരിച്ചു പോവുന്നതിനിടെ, ട്രെയിനിറങ്ങി താമസ സ്ഥലത്തേക്ക് നടന്നുപോവുന്നതിനിടയിൽ പുലർച്ചെ 5 മണിയോടെ കാറിടിച്ചാണ് അപകടമുണ്ടായത്.
മൃതദേഹം നാട്ടിലെത്തിച്ച് ഇന്ന് 8 മണിക്ക് കൂറ്റന്മാടംചിന ജുമാ മസ്ജിദ് ഖബർസ്ഥാനിൽ മറവ് ചെയ്യും. 

ഭാര്യ നഫീസ. മക്കൾ: സലീന, സുഹ്‌റാബി, അഫ്സത്ത്, മാജിദ, സിയാന ജാസ്മിൻ. മരുമക്കൾ: നൗഫൽ, മൊയ്തീൻ കുട്ടി, റിയാസ്, സഫീർ, ഹംസക്കുട്ടി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}