എ.ആർ നഗറിൽ ഇതരസംസ്ഥാന തൊഴിലാളി കൊല്ലപ്പെട്ട നിലയിൽ; കൂടെയുണ്ടായിരുന്നയാൾക്കായി തിരച്ചിൽ

വേങ്ങര: മലപ്പുറം എ.ആർ നഗർ കൊടുവായൂരിൽ ഇതരസംസ്ഥാന തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി. ഒഡീഷ സ്വദേശിയായ യുവാവാണ് കൊല്ലപ്പെട്ടത്. എ.ആർ നഗർ ബാങ്കിന് എതിർവശത്തുള്ള കെട്ടിടത്തിന്റെ മുകൾ നിലയിലാണ് മൃതദേഹം കാണപ്പെട്ടത്.

തലയ്ക്ക് ചുറ്റിക കൊണ്ട് അടിയേറ്റതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. ഇയാളോടൊപ്പം താമസിച്ചിരുന്ന ആളെ സംഭവത്തിന് ശേഷം കാണാതായിട്ടുണ്ട്. ഇയാൾക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി.

വിവരമറിഞ്ഞ് വേങ്ങര പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ സ്വീകരിച്ചു. വിരലടയാള വിദഗ്ധരും സയന്റിഫിക് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചിട്ടുണ്ട്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് നിലവിൽ പോലീസ് അന്വേഷണം പുരോഗമിക്കുന്നത്.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}