വനിതകൾക്ക് സ്വയംതൊഴിൽ പരിശീലനം; വേങ്ങരയിൽ സോപ്പ് നിർമ്മാണ ശിൽപശാല സംഘടിപ്പിച്ചു

വേങ്ങര: സ്ത്രീകളുടെ സാമ്പത്തികവും സാമൂഹികവുമായ ഉന്നമനം ലക്ഷ്യമാക്കി വേങ്ങര ഗ്രാമപഞ്ചായത്തും ലക്ഷ്യ ട്രസ്റ്റും സംയുക്തമായി സോപ്പ് നിർമ്മാണ ശില്പശാല സംഘടിപ്പിച്ചു. 

പഞ്ചായത്തിലെ 17-ാം വാർഡിലെ വനിതകൾക്കായാണ് ഏകദിന പരിശീലന പരിപാടി നടത്തിയത്.
വീടുകളിൽ നിത്യേന ഉപയോഗിക്കുന്ന സോപ്പ് പൊടി, ഫിനോയിൽ തുടങ്ങിയവ ഗുണമേന്മയോടെ എങ്ങനെ നിർമ്മിക്കാം എന്നതിലാണ് ശില്പശാലയിൽ പരിശീലനം നൽകിയത്. 

സ്വയം തൊഴിൽ കണ്ടെത്തുന്നതിനും അതുവഴി ആത്മവിശ്വാസമുള്ള ഒരു വനിതാ സമൂഹത്തെ വളർത്തിയെടുക്കുന്നതിനും ഇത്തരം പരിപാടികൾ വലിയ സഹായമാകുമെന്ന് സംഘാടകർ അറിയിച്ചു. നിരവധി വനിതകൾ ആവേശപൂർവ്വം ശില്പശാലയിൽ പങ്കെടുത്തു.

വാർഡ് മെമ്പറും പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സണുമായ സബ്ന ഇബ്രാഹീം ശില്പശാല ഉദ്ഘാടനം ചെയ്തു. ലക്ഷ്യ ട്രസ്റ്റ് കോർഡിനേറ്റർ ലിബിൻ പരിശീലനത്തിന് നേതൃത്വം നൽകി. വരും ദിവസങ്ങളിലും കൂടുതൽ തൊഴിൽ മേഖലകളിൽ പരിശീലനം നൽകാനാണ് പഞ്ചായത്തിന്റെ തീരുമാനം.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}