വിഷു ആഘോഷത്തിനിടെ കയ്യിലിരുന്ന പടക്കം പൊട്ടി; യുവാവിന് ദാരുണാന്ത്യം

പാലക്കാട്: വിഷു ആഘോഷത്തിനിടെ കയ്യിലിരുന്ന പടക്കം പൊട്ടി പൊള്ളലേറ്റ ആൾ മരിച്ചു. ശ്രീകൃഷ്ണപുരം രാഗം കോര്‍ണറിലെ വെള്ളപ്പാംതൊടി ദിലീപ് (34) ആണ് മരിച്ചത്. 

ബുധനാഴ്ച രാത്രി ഏട്ടരയോടെയായിരുന്നു അപകടം. പൊള്ളലേറ്റ ഉടൻ മങ്ങോടുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: പ്രദിഷ. മക്കൾ: അനാവിയ, അമാലിയ. കേറ്ററിങ് സ്ഥാപനം നടത്തുകയായിരുന്നു ദിലീപ്.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}