പോക്കറ്റിലൊരു ഉഗ്രൻ പാമ്പ്! ചായക്കടയിൽ അഭ്യാസം കാട്ടി അതിഥി തൊഴിലാളി; ഒടുവിൽ സംഭവിച്ചത്...

മലപ്പുറം: പാമ്പിനെ പോക്കറ്റിലിട്ട് അതിഥി തൊഴിലാളിയുടെ അഭ്യാസം. ചായ കുടിക്കാനായി ഒതായി അങ്ങാടിയിലെത്തിയ അതിഥി തൊഴിലാളിയുടെ പോക്കറ്റിലായിരുന്നു പാമ്പ് ഉണ്ടായിരുന്നത്.

 ഇന്നലെയായിരുന്നു സംഭവം. ചായക്കടയില്‍ ഇരിക്കുന്നതിനിടെ അരികിലുണ്ടായിരുന്ന ഒരാള്‍ക്ക് ഇയാള്‍ പാമ്പിനെ കാണിച്ചുകൊടുത്തതോടെയാണ് നാട്ടുകാര്‍ വിവരമറിയുന്നത്. പല തവണ ഇയാള്‍ക്ക് പാമ്പിന്റെ കടിയേല്‍ക്കുകയും ചെയ്തു.

പാന്റിന്റെ പോക്കറ്റിൽ കയ്യിടുമ്പോഴെല്ലാം പാമ്പ് കടിച്ചു കൊണ്ടേയിരുന്നു.
ഇയാള്‍ ഇടയ്ക്കിടെ പോക്കറ്റില്‍ നിന്ന് പാമ്പിനെ പുറത്തെടുക്കുന്നതിന്റെ വീഡിയോ നാട്ടുകാര്‍ പകര്‍ത്തിയിട്ടുണ്ട്. പാമ്പിന്റെ കടിയേറ്റ ഇയാൾ മദ്യലഹരിയിൽ ആയിരുന്നു എന്നാണ് സംശയം. അല്പസമയം ഇയാൾക്ക് മയക്കം അനുഭവപ്പെടുകയും തുടർന്ന് തൊട്ടടുത്തുള്ള ആശുപത്രിയിൽ എത്തിക്കുകയും തുടർ ചികിത്സക്കായി മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിച്ചെങ്കിലും ഇയാൾക്ക് കുഴപ്പം ഒന്നും ഇല്ല എന്ന് പറഞ്ഞു വിട്ടു. വിഷമില്ലാത്ത പാമ്പായിരുന്നു പാമ്പിനെ നാട്ടുകാര്‍ പിടികൂടി കവറിലേക്ക് മാറ്റിയിട്ടുണ്ട്. അതിഥി തൊഴിലാളി മദ്യലഹരിയിലായിരുന്നു എന്നാണ് നാട്ടുകാരുടെ സംശയം.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}