ഊരകത്ത് യുഡിഎഫ് കുടുംബ സംഗമം സംഘടിപ്പിച്ചു

ഊരകം: ഊരകം ഗ്രാമപഞ്ചായത്തിലെ 69-ാം നമ്പർ ബൂത്ത് യുഡിഎഫ് കുടുംബ സംഗമം കുന്നത്ത് പള്ളിയാളി വില്ലേജ് റോഡിൽ വെച്ച് നടന്നു. പരിപാടിയിൽ വാർഡിലെ നിരവധി കുടുംബങ്ങൾ പങ്കെടുത്തു.

ഊരകം ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡ് മെമ്പർ അസൈനാർ ഊരകം സംഗമം ഉദ്ഘാടനം ചെയ്തു. വി.കെ. അബ്ദുറഹ്മാൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കൊരട്ടിക്കൽ ഉമ്മർ മുഖ്യപ്രഭാഷണം നടത്തി. വരാനിരിക്കുന്ന പ്രവർത്തനങ്ങളെക്കുറിച്ചും സംഘടനയുടെ ഐക്യത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.

ചടങ്ങിൽ പ്രമുഖ നേതാക്കളായ വി.പി. ഉമ്മർ, സി. ചാത്തൻ തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു. പി.പി. അബ്ദുറഹ്മാൻകുട്ടി ചടങ്ങിന് സ്വാഗതം ആശംസിക്കുകയും, തൊമ്മങ്ങാടൻ അബ്ദുറഹ്മാൻ നന്ദി രേഖപ്പെടുത്തുകയും ചെയ്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}