മധ്യസ്ഥനായി ഇടപെട്ടു, ഒടുവിൽ മരണം; പ്രവാസി മലയാളി ദുബൈയിൽ കൊല്ലപ്പെട്ടു

ദുബൈ: മലയാളി യുവാവ് ദുബൈയിൽ കുത്തേറ്റ് മരിച്ചു. കോഴിക്കോട്​ ചെറുവണ്ണൂർ മധുരബസാർ സ്വദേശി നജാത്ത് മൻസിലിൽ ജസീൽ (32) ആണ് മരിച്ചത്. ദുബൈ അൽഖൂസിലെ അൽമനാർ സെന്‍ററിന്​ പിറകിലായുള്ള താമസ കെട്ടിടത്തിലാണ്​ സംഭവം​. 

മുറിയിലെ മറ്റ്​ സുഹൃത്തുക്കളുടെ വാക്കു തർക്കം പരിഹരിക്കുന്നതിനിടെ കുത്തേൽക്കുകയായിരുന്നുവെന്നാണ്​​​ പ്രാഥമിക വിവരം.

കഴുത്തിന്​ ഗുരുതരമായി പരിക്കേറ്റ ജസീലിനെ ​ദുബൈ പൊലീസ്​ റാശിദ്​ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ​കേസിലെ പ്രതിയും മലയാളിയാണ്​. തൊട്ടടുത്ത മുറിയിലുള്ളവർ മദ്യപിച്ചതുമായി ബന്ധപ്പെട്ട വിഷയങ്ങളാണ്​ തർക്കത്തിലേക്ക്​ വഴിവെച്ചത്​. ജസീലിനൊപ്പം താമസിക്കുന്നവർ മദ്യപാനം ചോദ്യം ചെയ്തതോടെ ആക്രമിക്കപ്പെടുകയായിരുന്നു.

ഈ സമയം പുറത്തുനിന്ന്​ ഭക്ഷണം കഴിച്ചെത്തിയ ജസീൽ തർക്കം പരിഹരിക്കാനായി സംസാരിക്കുന്നതിനിടെ മദ്യപാനി കഴുത്തിന്​ കത്തികൊണ്ട്​ കു​ത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു. പൊലീസ്​ എത്തിയാണ്​ പ്രതിയെ കീഴടക്കിയത്​. മൃതദേഹം ദുബൈ റാശിദ്​ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്​. സംഭവത്തിൽ പൊലീസ്​ അന്വേഷണം ആരംഭിച്ചിട്ടുണ്ട്​.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}