വേങ്ങര: കേരള സർവീസ് പെൻഷനേഴ്സ് ലീഗിന്റെ ആഭിമുഖ്യത്തിൽ ഹജ്ജ് തീർത്ഥാടകർക്കായി സംഘടിപ്പിച്ച യാത്രയയപ്പ് സംഗമം ശ്രദ്ധേയമായി. ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.കെ അസ്‌ലു യോഗം ഉദ്ഘാടനം ചെയ്തു. പ്രായോഗിക ജീവിതത്തിൽ അച്ചടക്കവും ആത്മീയതയും പകർന്നുനൽകുന്ന ഹജ്ജ് കർമ്മം വിശ്വാസികൾക്ക് വലിയൊരു ഊർജ്ജമാണെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.
കെ.കെ സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഹജ്ജ് തീർത്ഥാടനത്തിന് പുറപ്പെടുന്നവർക്ക് വിവിധ നേതാക്കൾ ചടങ്ങിൽ ആശംസകൾ നേർന്നു. ടി. മുഹമ്മദ് മാസ്റ്റർ, യു. ഹമീദലി, എൻ. മുഹമ്മദ് കുട്ടി ഹാജി, ഇ.കെ സുബൈർ മാസ്റ്റർ, സി.കെ അഹമ്മദ് കുട്ടി, ടി.ടി മുഹമ്മദ്, പി.ടി മൊയ്തീൻകുട്ടി, എം.കെ മുഹമ്മദ് മാസ്റ്റർ, മൊയ്തീൻകുട്ടി പനക്കത്ത്, ഇബ്രാഹിംകുട്ടി പി.കെ, അബ്ദുൽ അസീസ് വി, ടി.കെ റസിയ എന്നിവർ ചടങ്ങിൽ സംസാരിച്ചു.
പരിപാടിയിൽ പങ്കെടുത്തവർക്കും തീർത്ഥാടകർക്കും സി.കെ മുഹമ്മദലി നന്ദി രേഖപ്പെടുത്തി.