അപകടകരമായ ചൂട് വരുന്നു! ദാഹിച്ചില്ലെങ്കിലും വെള്ളം കുടിക്കൂ; ഉഷ്ണതരംഗ ഭീഷണിയിൽ കേരളം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കടുത്ത ചൂടിന് സാധ്യത എന്ന ജാഗ്രത മുന്നറിപ്പുമായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. സാധാരണ ഗതിയിലുള്ള ചൂടിനേക്കാൾ നാലു ഡിഗ്രി വരെ താപനില ഉയരാൻ സാധ്യത ഉണ്ടെന്നാണ് റിപ്പോട്ട്. ഈ സാഹചര്യത്തിൽ മുൻകരുതലുകൾ എടുത്തുകൊണ്ട് മാത്രം പുറത്തിറങ്ങുക.

പാലക്കാട്: താപനില 40 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാം.
കൊല്ലം: ഉയർന്ന താപനില ഡിഗ്രി സെൽഷ്യസ് വരെയാകാൻ സാധ്യത.
കോട്ടയം, പത്തനംതിട്ട, തൃശ്ശൂർ, കോഴിക്കോട്: 38 ഡിഗ്രി സെൽഷ്യസ് വരെ ചൂട് ഉയർന്നേക്കാം.
ആലപ്പുഴ, എറണാകുളം, മലപ്പുറം, കണ്ണൂർ, കാസർകോട്: 37 ഡിഗ്രി സെൽഷ്യസ് വരെയാകാൻ സാധ്യത.
തിരുവനന്തപുരം: ജില്ലയിൽ 36 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത.

താപനില ഉയരുന്നത് മൂലമുള്ള ശാരീരിക ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍ സ്വയം പ്രതിരോധം വളരെ പ്രധാനമാണ്. രാവിലെ 11 മണി മുതല്‍ വൈകീട്ട് മൂന്നുവരെ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. കുഞ്ഞുങ്ങള്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍, ഗുരുതര രോഗങ്ങളുള്ളവര്‍ എന്നിവര്‍ക്ക് പ്രത്യേക കരുതൽ നൽകണം. ഉയര്‍ന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങിയ ഗുരുതര ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കും.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}