തേങ്ങയിടുന്നതിനിടെ തെങ്ങ് പാതിവഴിയിൽ മുറിഞ്ഞു വീണു; കൊണ്ടോട്ടി സ്വദേശി മരിച്ചു

കൊണ്ടോട്ടി: തേങ്ങയിടാനായി തെങ്ങിൽകയറുന്നതിനിടെ തെങ്ങ് പാതിവഴിയിൽ മുറിഞ്ഞ്താഴേക്ക്'വീണ്തൊഴിലാളിക്ക്ദാരുണാന്ത്യം.കൊണ്ടോട്ടിമുതുവല്ലൂർ നീറാട് സുധീഷ് നഗർ കോട്ടാപ്പറമ്പ് സ്വദേശി വിജയകുമാർ (51) ആണ് മരിച്ചത്.

വളാഞ്ചേരി കാർത്തല അമ്പലപ്പറമ്പിലാണ് അപകടം നടന്നത്. കാർത്തലയിലെ മാൽക്കൊ ടെക്‌സ് ജീവനക്കാരനായ വിജയകുമാർ, തന്റെ ഒഴിവ് ദിവസങ്ങളിൽ അധികവരുമാനത്തിനായാണ് തേങ്ങയിടാൻ പോയിരുന്നത്.

പതിവുപോലെ രാവിലെ തേങ്ങയിടാനായി തെങ്ങിൽകയറിയതായിരുന്നു ഇദ്ദേഹം. വിജയകുമാർ തെങ്ങിന് മുകൾഭാഗത്ത് എത്തിയതോടെ തെങ്ങ് പെട്ടെന്ന് മുറിഞ്ഞ് താഴേക്ക് പതിക്കുകയായിരുന്നു.

വീഴ്ചയുടെ ആഘാതത്തിൽ ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ ഉടൻ ആശുപത്രിയിലെത്തിക്കാൻ നാട്ടുകാർ ശ്രമിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. നിലവിൽ മൃതദേഹം തിരൂർ സർക്കാർ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്‌റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിച്ച് കോട്ടാപ്പറമ്പിലെ കുടുംബ ശ്മശാനത്തിൽ സംസ്‌കരിക്കും.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}