എടരിക്കോട്: ജോലി ചെയ്യുന്നതിനിടെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട യുവാവ് ആശുപത്രിയിലേക്കുള്ള യാത്രമധ്യേ മരണപ്പെട്ടു. കരിമ്പിൽ കാച്ചടി സ്വദേശി കൊടിയത്ത് ഹൗസിൽ ശങ്കരന്റെ മകൻ വിനു (34) ആണ് മരിച്ചത്.
ഇന്നലെ ഉച്ചയോടെ എടരിക്കോട് മൂച്ചിക്കലിലെ ജോലി സ്ഥലത്ത് വെച്ചാണ് വിനുവിന് പെട്ടെന്ന് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചെങ്കിലും വഴിമധ്യേ മരണം സംഭവിക്കുകയായിരുന്നു.
നിലവിൽ മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിവായി വരുന്നതേയുള്ളൂ.