മലപ്പുറം: നിയമസഭ തിരഞ്ഞെടുപ്പിൽ യുഡിഎഫ് നല്ല ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് മുസ്‌ലിംലീഗ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. ഓരോ ജില്ലയിലെയും കാര്യങ്ങൾ വിശകലനംചെയ്താൽ അക്കാര്യം മനസിലാകുമെന്നും അദ്ദേഹം പറഞ്ഞു.
പാലക്കാട് ബിജെപി വോട്ടിന് പണം വിതരണംചെയ്‌തെന്ന ആരോപണത്തിൽ ബിജെപിക്ക് ഇനിയും കേരളത്തെ മനസിലാക്കാൻ കഴിഞ്ഞിട്ടില്ലെന്നായിരുന്നു പി.കെ. കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം. അവിടെയൊക്കെ ചെയ്യുന്ന പണികൾ ഇവിടെ ചെയ്താൽ ക്ലച്ച് പിടിക്കില്ല. തിരഞ്ഞെടുപ്പിൽ ഒരു അക്കൗണ്ട് തുറക്കും, പിന്നെ ക്ലോസാകും. ഈ ഗതികേടിൽ അവർ നിൽക്കുന്ന കാരണമിതാണ്. ബിജെപി കേരളത്തിൽ അക്കൗണ്ട് തുറക്കാൻ സാധ്യത കുറവാണെന്നും പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു.