വേങ്ങര കോയപ്പാപ്പ നേർച്ച: ടൗൺ പൗരസമിതി സൗജന്യ കുടിവെള്ള വിതരണം നടത്തി

വേങ്ങര: വേങ്ങര കോയപ്പാപ്പയുടെ 43-ാം ആണ്ടനേർച്ചയുടെ സമാപനത്തോടനുബന്ധിച്ച് ഭക്തജനങ്ങൾക്ക് ആശ്വാസമായി വേങ്ങര ടൗൺ പൗരസമിതിയുടെ നേതൃത്വത്തിൽ സൗജന്യ കുടിവെള്ള വിതരണം നടത്തി. നേർച്ചയുടെ ഭാഗമായി ടൗണിലെത്തിയ ആയിരക്കണക്കിന് തീർത്ഥാടകർക്കാണ് പൗരസമിതിയുടെ നേതൃത്വത്തിൽ കുടിവെള്ളം എത്തിച്ചുനൽകിയത്.

പൗരസമിതി പ്രസിഡന്റ് എം.കെ. റസാക്കിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ കുടിവെള്ള വിതരണത്തിന്റെ ഉദ്ഘാടനം പാറയിൽ കുഞ്ഞു നിർവ്വഹിച്ചു. ചെറുകുറ്റിപ്പുറം മുരളിക്ക് നൽകിക്കൊണ്ടാണ് വിതരണോദ്ഘാടനം നടന്നത്. വേങ്ങരയിലെ സാംസ്‌കാരിക-സാമൂഹിക രംഗത്തെ പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു.

മുൽതാൻ ബാവ, കാപ്പൻ ലത്തീഫ്, മരുതിൽ അലവിക്കുട്ടി, അലങ്കാർ മോഹൻ, പൂക്കുഞ്ഞി തങ്ങൾ, സി.വി. അയ്യൂബ്, എസ്.ടി.യു. കോയ, എ.കെ. ഹംസ, പാറയിൽ സിദ്ദീഖ്, പി.കെ. മൊയ്തീൻ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു. എൻ.പി. ഉമ്മറുകുട്ടി സ്വാഗതവും സി.ടി. മൊയ്തീൻ നന്ദിയും പറഞ്ഞു. 

ആണ്ടുനേർച്ചയുടെ സമാപനത്തോടനുബന്ധിച്ച് അനുഭവപ്പെട്ട തിരക്കിൽ കുടിവെള്ള വിതരണം ഭക്തജനങ്ങൾക്ക് വലിയ സഹായമായി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}