വേങ്ങരയിൽ നോവായി ആ ദുരന്തം; മുച്ചറാണി പുഴയിൽ അപകടത്തിൽപ്പെട്ട രണ്ടാമത്തെ കുട്ടിയും മരണപ്പെട്ടു

വേങ്ങര: പുതുപ്പറമ്പ് മുച്ചറാണി പുഴയിൽ കൂട്ടുകാരൊത്ത് കുളിക്കാൻ ഇറങ്ങി അപകടത്തിൽപ്പെട്ട രണ്ടാമത്തെ കുട്ടിയും മരണപ്പെട്ടു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരിക്കെയാണ് മരണം സംഭവിച്ചത്. പറമ്പിൽ ജംഷീറിന്റെ മകൻ ഹാഫിസ് (12) ആണ് മരണപ്പെട്ടത്. 
നേരത്തെ കൂട്ടുകാരൻ
മൻസൂറിൻ്റെ മകന്‍ സൈഫുല്‍ മസ്‌നാന്‍ (7) അപകടമുണ്ടായ അന്ന് തന്നെ മരണപ്പെട്ടിരുന്നു.
 
അഞ്ച് പേരടങ്ങുന്ന സംഘം കുളിക്കാനിറങ്ങുകയും രണ്ട് പേര്‍ അപകടത്തില്‍ പെടുകയായിരുന്നു. മറ്റുകുട്ടികള്‍ വീട്ടുകാരെ വിവരമറിയിച്ചതിനെ തുടര്‍ന്ന് തിരച്ചില്‍ നടത്തി പുഴയില്‍ നിന്ന് രണ്ട് പേരെയും കണ്ടെടുക്കുകയായിയിരുന്നു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}