കലയുടെ പൂരപ്പറമ്പായി കോട്ടക്കൽ; ഇൻ്റർസോൺ കലോത്സവം പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു

കോട്ടക്കൽ: കലയുടെയും യുവത്വത്തിൻ്റെയും ആഘോഷമായ കാലിക്കറ്റ് സർവ്വകലാശാല ഇൻ്റർസോൺ കലോത്സവം 'കലൈക്കോട്ട'യ്ക്ക് വർണ്ണാഭമായ തുടക്കം. കലോത്സവത്തിൻ്റെ ഔദ്യോഗിക ഉദ്ഘാടനം നിയമസഭ പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി എം.എൽ.എ നിർവ്വഹിച്ചു. കാലിക്കറ്റ് സർവ്വകലാശാല വൈസ് ചാൻസലർ പ്രൊഫ. ഡോ. പി. രവീന്ദ്രൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

സാംസ്കാരിക-രാഷ്ട്രീയ രംഗത്തെ പ്രമുഖരുടെ സാന്നിധ്യം കൊണ്ട് ഉദ്ഘാടന വേദി ശ്രദ്ധേയമായി. പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ, യൂത്ത് കോൺഗ്രസ് നേതാവ് റിജിൽ മാക്കുറ്റി എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു. ചലച്ചിത്ര ലോകത്തുനിന്ന് നടൻ കുഞ്ചാക്കോ ബോബൻ, സംവിധായകനും നടനുമായ ദിലീഷ് പോത്തൻ, നടൻ സുധീഷ് തുടങ്ങിയവർ വിശിഷ്ടാതിഥികളായി എത്തിയത് വിദ്യാർത്ഥികളിൽ ആവേശം പടർത്തി.

കോട്ടക്കൽ മുനിസിപ്പാലിറ്റി ചെയർപേഴ്സൺ കെ.കെ. നാസർ കലോത്സവ സപ്ലിമെൻ്റിൻ്റെ കവർ പ്രകാശനം ചടങ്ങിൽ നിർവ്വഹിച്ചു. സർവ്വകലാശാലാ യൂണിയൻ ഭാരവാഹികളായ ചെയർപേഴ്സൺ പി.കെ. ഷിഫാന, ജനറൽ സെക്രട്ടറി സുഫിയാൻ വില്ലൻ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.

ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.കെ. അസ്‌ലു, സർവ്വകലാശാല സിൻഡിക്കറ്റ് മെമ്പർമാരായ ഡോ. പി. റഷീദ് അഹമ്മദ്, ടി.പി. ഹംസ ഹാജി, ടി.ജെ. മാർട്ടിൻ, പി. അനുരാജ് തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ സംബന്ധിച്ചു. കൂടാതെ ജില്ലാ പഞ്ചായത്ത് മെമ്പർ കെ.വി. മുഹമ്മദാലി, അഷ്ഹർ പെരുമുക്ക്, ആരതി പ്രദീപ്, പറപ്പൂർ പഞ്ചായത്ത് പ്രസിഡൻ്റ് മുഹമ്മദ് പറമ്പത്ത്, ഡോ. ഫസലുറഹ്മാൻ കുട്ടശ്ശേരി, പ്രൊഫ. എം. അബ്ദുൽ അസീസ്, പരവക്കൽ ഉസ്മാൻ കുട്ടി, ടി. കുഞ്ഞു, പി.കെ. നവാസ് എന്നിവരും ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

ആദിൽ കെ.കെ.ബി, കണ്ണൻ നമ്പ്യാർ, ഹനീഫ തൈക്കാടൻ, മുജീബ് ടി.പി, സുലൈമാൻ പാറമ്മൽ, ഹംസ പുന്നക്കൽ, മുനവ്വിർ ഫൈറൂസ്, ഷറഫു പിലാക്കൽ, ടി.പി. അസ്താഫ്, കബീർ മുതുപറമ്പ്, വി.എ. വഹാബ്, നിയാസ് കോഡൂർ, നാഫിയ ബിറ, അനുഷ റോബി, സൽമാൻ കാപ്പിൽ, സഫ്‌വാൻ ഷമീം, മുഹമ്മദ് ജാബിർ, സഫ്‌വാൻ പത്തിൽ തുടങ്ങിയവരും വേദിയിൽ സന്നിഹിതരായിരുന്നു. 

വിവിധ ജില്ലകളിൽ നിന്നുള്ള അയ്യായിരത്തോളം പ്രതിഭകൾ വരും ദിവസങ്ങളിൽ കലൈക്കോട്ടയിലെ വിവിധ വേദികളിലായി മാറ്റുരയ്ക്കും.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}